ആദ്യത്തെ ഏകീകൃത എഐ നിയന്ത്രിത ഇക്കോസിസ്റ്റം ലോഞ്ച് ചെയ്ത് വോയ

ദുബൈ: യുഎഇ യുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി O Gold പ്രായോജകരാകുന്ന ബോട്ടിം കേരളോത്സവം 2025 ഡിസംബര്‍ 1, 2 തീയതികളില്‍ ദുബൈ അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 4 മണി മുതല്‍ അരങ്ങേറും. ഡിസംബര്‍ ഒന്നിന് 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, ,ബിസിനസ് രംഗത്തെ പ്രമുഖര്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികള്‍ കൂടാതെ ദുബൈയിലെ സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. കേരള കലാപൈതൃകത്തിന്റെ അകംപൊരുളുകളും സാംസ്കാരികതയും വിളിച്ചറിയിക്കുന്ന ഗ്രാമോത്സവത്തെ പ്രവാസ മണ്ണിലാവിഷ്കരിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ഓര്മ വാദ്യസംഘം അവതരിപ്പിക്കുന്ന അതിഗംഭീര മേളവും 500 ഓളം വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയും ഉണ്ടായിരിക്കും. യുവ ഗായകര്‍ അണിനിരക്കുന്ന മസാല കോഫി ബാന്‍ഡ് ന്റെ സംഗീത പരിപാടി ആദ്യ ദിവസവും വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശ ,രാജേഷ് ചേര്‍ത്തല യുടെ വാദ്യ മേള ഫ്യൂഷന്‍ എന്നിവ രണ്ടാം ദിവസവും ഒരുക്കും. നൂറോളം വര്‍ണ്ണക്കുടകള്‍ ഉള്‍പ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയില്‍ പൂക്കാവടികള്‍, തെയ്യം, കാവടിയാട്ടം, നാടന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ വര്ണ്ണവിസമയമൊരുക്കും. തെരുവുനാടകങ്ങള്‍, തിരുവാതിര, ഒപ്പന ,മാര്‍ഗംകളി, കോല്‍ക്കളി, പൂരക്കളി സംഗീത ശില്പം ,സൈക്കിള്‍ യജ്ഞം തുടങ്ങിയ നിരവധി നാടന്‍ കലാരൂപങ്ങളും കേരളത്തിന്റെ തനത് നാടന്‍ രുചി വിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകള്‍ ,തട്ടുകടകള്‍ തുടങ്ങിയ മലയാളത്തിന്റെ തനിമയെയും സംസ്കൃതിയെയും ഇഴ ചേര്‍ത്ത് ഒരുക്കുന്ന കേരളോത്സവം പ്രവാസത്തിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോട് അനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേര്‍ന്ന് നടത്തുന്ന സംവാദങ്ങള്‍, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികള് യുഎഇ യിലെ പ്രശസ്ത ചിത്രകാരന്മാരുടെ തല്‍സമയ പെയിന്റിങ്ങും കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാള്‍വഴികളും ഉള്‍ക്കൊള്ളുന്ന ചരിത്ര പുരാവസ്തു പ്രദര്‍ശനങ്ങളും സദസ്യര്‍ക്കും പുതുതലമുറക്കും പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കും. കേരളോത്സവത്തിന് പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഒവി മുസ്തഫ എന്‍.കെ കുഞ്ഞഹമ്മദ് ,ഷിജു ബഷീര്‍ ,അനീഷ് മണ്ണാര്‍ക്കാട്, നൗഫല്‍ പട്ടാമ്പി എന്നിവരും OGold, Botim പ്രതിനിധികളും ഓര്മ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.