ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

ദുബൈ: 1983 മുതല്‍ പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച വിശ്വസനീയ ബ്രാന്‍ഡായ ടൈഗര്‍ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്കും. ചായ് ഡ്രോപ്പ്സ്, നാചുറല്‍ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നീ മൂന്ന് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചാണ് ടൈഗര്‍ ഫുഡ്സ് യുഎഇ വിപണിയിലേക്ക് എത്തുന്നത്. ദുബൈയില്‍ നടന്ന ചടങ്ങില്‍ ടൈഗര്‍ ഫുഡ്സ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. യുഎഇയിലെ പ്രമുഖ പ്രാദേശിക വിതരണ ശ്രുംഖലയായ അബ്രേക്കോയുമായി ചേര്‍ന്നാണ് ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുടനീളം ലഭ്യമാക്കുന്നതിന്, അബ്രേക്കോയുമായി പ്രത്യേക പങ്കാളിത്തം കമ്പനി പ്രഖ്യാപിച്ചു. 1983 മുതല്‍ വിപണിയില്‍ ശുദ്ധി, പുതുമ, വിശ്വാസം എന്നിവയ്ക്ക് വേണ്ടി എപ്പോഴും നില കൊള്ളുന്ന ടൈഗര്‍ ഫുഡ്സിനെ യുഎഇയിലേക്ക് എത്തിക്കുന്നതില്‍ അഭിമാനിക്കുന്നതായി ടൈഗര്‍ ഫുഡ് ഇന്‍ഗ്രിഡിയന്റ്സ് ഉടമയും സിഇഒയുമായ
വൈ. മുഹമ്മദ് ഷിബിന്‍ അഭിപ്രായപ്പെട്ടു. ടൈഗര്‍ ഫുഡ്സ് ചീഫ് സ്റ്റ്രാറ്റജി ഓഫീസറും ഉപദേഷ്ടാവുമായ സികന്ദര്‍ ഖാന്, അബ്രെക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ മുഹമ്മദ് ഷാജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കമ്പനിയുടെ ഭാവി നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന സി.ഇ.ഒയുടെ മകന് കൂടിയായ മുഹമ്മദ് അഫ്ഫാനും ചടങ്ങില്‍ സംബന്ധിച്ചു. ഉല്‍പ്പന്നങ്ങളുടെ പ്രധാന സവിശേഷതകള്‍: ചായ് ഡ്രോപ്പ്സ്-കരക് ചായ്, സഫ്രാനി തുടങ്ങി പ്രചാരത്തിലുള്ള രുചികളില്‍ ലഭ്യമാണ് ചായ് ഡ്രോപ്സ്. ഒരു തുള്ളിയില്‍ തന്നെ ശുദ്ധമായ ചായയുടെ രുചിയും സുഗന്ധവും പുതുമയും അനുഭവിക്കാം.* നാചുറല്‍ ഫുഡ് കളേഴ്സ്: കൃത്രിമ നിറങ്ങള്‍ക്ക് പകരം സസ്യ ഘടകങ്ങളില്‍ നിന്നുള്ള ആരോഗ്യകരവും ‘ക്ലീന്ലേബല്’ ആയ നിറങ്ങളാണ്. ലിക്ക്വിഡ് സീസണിംഗ്: ബിരിയാണി, മംഡി, കറി മസാല തുടങ്ങിയ വിഭവങ്ങളില്‍ റെസ്റ്റോറന്റ് നിലവാരത്തിലുള്ള രുചിയും സുഗന്ധവും എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പ്രകൃതി എക്സ്ട്രാക്ട് സീസണിംഗ്. ആരോഗ്യകരമായ ഭക്ഷണശൈലിയെയാണ് ടൈഗര്‍ ഫുഡ്സ് അവതരിപ്പിക്കുന്ന പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ