ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

മസ്കത്ത്: ഇന്ത്യന്‍ നൃത്ത രൂപങ്ങളും സംസ്കാരവും നിറഞ്ഞാടിയ ശാസ്ത്രീയ നൃത്തസന്ധ്യയായ ‘അങ്കുരം’മസ്കത്തിലെ വാദി കബീര്‍ മജാന്‍ ഹൈറ്റ്സ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഐഎസ്ജി ഇന്റര്‍നാഷണല്‍ സ്കൂളിലെ നൃത്താധ്യപികയായ ആരതി ഹരിയുടെയും, സി.കെ ഹരിയുടെയും നേതൃത്വത്തിലായിരുന്നു നൃത്തവിരുന്ന്. ഇന്ത്യന്‍ അംബാസിഡര്‍ ജീ വി ശ്രീനിവാസ്, നാഷണല്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. പി മുഹമ്മദലി, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി.അനന്തകൃഷ്ണന്, കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്, കലാമണ്ഡലം വനജരാജന്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു. നിരവധി പ്രതിഭകളുടെ പ്രകടനം കൊണ്ട് വര്‍ണ്ണാഭമായ സന്ധ്യയില്‍ ഡോ.ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഒരു പതിറ്റാണ്ടിലേറെയായി നൃത്താധ്യാപനം നടത്തിവരുന്ന ആരതി മസ്കത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമാണ്.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ