ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

ദുബൈ: ആഗോള നിക്ഷേപകരെയും സംരംഭകരെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഗോള്‍ഡന്‍ വിസ സംവിധാനം വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ വിശദീകരിച്ച് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഡിജിഇഎംഎസ് (DGEMS) 2025 ഫോര്‍ബ്സ് ഇന്ത്യ’ ഉച്ചകോടിയിലാണ് യുഎഇയുടെ വിസ സംവിധാനങ്ങളെക്കുറിച്ചും അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചും ജിഡിആര്‍എഫ്എ അധികൃതര്‍ വിവരിച്ചത്. ജിഡിആര്‍എഫ്എ ദുബൈയെ പ്രതിനിധീകരിച്ച് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. നജ്ല ഒമര്‍ അല്‍ ദുഖി ചടങ്ങില്‍ സംസാരിച്ചു. മികച്ച ആഗോള പ്രതിഭകളെയും സംരംഭകരെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഗോള്‍ഡന്‍ വിസ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, ദുബൈയെ ഒരു ‘ഗ്ലോബല്‍ ബിസിനസ് ഇന്നൊവേഷന് ഹബ്ബായി’ മാറ്റുന്നതിലും ഈ വിസ മോഡല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. നജ്ല പറഞ്ഞു. അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങളിലൂടെ സംരംഭക യാത്ര ലളിതമാക്കുകയും ബിസിനസ് വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നത് ദുബൈയെ ഭാവി സാധ്യതകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ്. ഇത് യുഎഇയുടെ സാമ്പത്തിക ചലനാത്മകതയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപസംരംഭക കേന്ദ്രങ്ങളില്‍ ഒന്നായി ദുബൈ മാറിക്കഴിഞ്ഞുവെന്ന് പരിപാടിയില്‍ പങ്കെടുത്ത വിവിധ പ്രതിനിധികളും അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ