ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മുന്‍ പ്രസിഡന്റ് ഡോ. സതീഷ് നമ്പ്യാര്‍ അന്തരിച്ചു

വര്‍ണാഭമായി ഫുജൈറ കെഎംസിസി ഈദുല്‍ ഇത്തിഹാദ്
ഫുജൈറ: യുഎഇയുടെ 54 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫുജൈറ കെഎംസിസി സംഘടിപ്പിച്ചആഘോഷ പരിപാടികള്‍ക്ക് ഉജ്വലസമാപ്തി. ഇന്‍ഡോ അറബ് പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വര്‍ണാഭമായ കലാപരിപാടികള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു ആഘോഷപരിപാടികള്‍. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്പന്നമായ പൈതൃകവും സുന്ദരമായ സാംസ്കാരിക വശ്യതയുമാണ് യുഎഇയുടെ മുഖമുദ്രയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. യുഎഇ എന്ന കൊച്ചു രാജ്യത്തിന്റെ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടുള്ള വളര്‍ച്ചയുടെ കഥയാണ് ഒരോ ദേശീയ ദിനങ്ങളും പറയുന്നതെന്നും ഇന്ത്യക്കും യുഎഇക്കും ഇടയില്‍ പൊക്കിള്‍കൊടി ബന്ധമാണെന്നും അത് പുരാതന കാലം തൊട്ടേ ഉള്ളതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ശൈഖ സയീദ് അല്‍ കഅബി മുഖ്യാതിഥിയായി പങ്കെടുത്തു. രാഷ്ട്രരൂപവത്കരണത്തിന്റെ 54 ആണ്ടുകള്‍ പിന്നിടുമ്പോള്‍ ലോകത്തിനുമുന്നില്‍ വലിയ നേട്ടങ്ങളോടെയാണ് യുഎഇ നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രസാങ്കേതിക വിദ്യ എന്നിവയിലെല്ലാം ലോകത്തിലെ മറ്റേത് മുന്‍നിര രാഷ്ട്രത്തോടും ചേര്‍ന്നുനില്‍ക്കുന്ന വികസനമാണ് രാജ്യത്ത് നടന്നുവരുന്നതെന്നും അതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് അനിഷേധ്യമാണെന്നും ശൈഖ സയീദ അല്‍ കഅബി പറഞ്ഞു.
ലോക കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ യു.കെ റാഷിദ് ജാതിയേരി സ്വാഗതം പറഞ്ഞു. മുന്‍ പോലീസ് ഉദ്യോഗസ്ഥന് റാഷിദ് ബിന്‍ സായിദ്, ഐ എസ് സി അഡൈ്വസര്‍ നാസിറുദ്ധീന്‍, ഐ എസ് സി ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന്, കെഎംസിസി അഡൈ്വസര്‍ വി എം സിറാജ് ആശംസകള്‍ നേര്‍ന്നു. സാമൂഹിക രംഗത്തെ മികച്ച സേവനം കാഴ്ചവെക്കുന്നവര്‍ക്കുള്ള ഈ വര്‍ഷത്തെ ഫുജൈറ കെഎംസിസിയുടെ ശിഹാബ് തങ്ങള്‍ സേവന പുരസ്കാരം മുസ്തഫ താണിക്കലും അബ്ദുല്‍ ലത്തീഫ് അല്‍ ഫലയും ഏറ്റുവാങ്ങി. കെഎംസിസി സംഘടിപ്പിച്ച ഈദുല്‍ ഇത്തിഹാദ് ആഘോഷ പരിപാടികളുടെ സഹകാരികളായ സംഭരംഭകരെ മേമെന്റോ നല്കി വേദിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദരിച്ചു. പ്രശസ്ത ഗായകരായ ആസിഫ് കാപ്പാടും എം.എ ഗഫൂറും സംഘവും അവതരിപ്പിച്ച ഇശല്‍ നിലാവും വനിതാ കെഎംസിസി അണിയിച്ചൊരുക്കിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഗിരയ്യ, അഡ്വ. മുഹമ്മദലി, സിദ്ധീഖ് ടി വി, മുഹമ്മദലി ആയഞ്ചേരി, ഇബ്രാഹീം ആലമ്പാടി, ഫൈസല്‍ ബാബു മലപ്പുറം, അസീസ് കടമേരി, റാഷിദ് മസാഫി, ഹബീബ് കടവത്ത്, ജസീര്‍ എം പി എച്ച്, അബ്ദുറഹ്മാന് കോഴിക്കോട്, അയൂബ് കാസര്‍ഗോഡ്, ഷഫീക് മലപ്പുറം, നാസര്‍ ദിബ്ബ, ഹനീഫ് കൊക്കച്ചാല്‍, ഷാജി കാസര്‍ഗോഡ്, നിസാര്‍ കല്‍ബ, ജാഫര്‍ കപൂര്‍, ഷംസു വലിയാകുന്ന്, ഹസന് ആലപ്പുഴ, നൗഷാദ് കൊല്ലം, അബ്ദുല്‍ മജീദ് അല്‍ വഹ്ദ, റഹീം കൊല്ലം, സുബൈര്‍ പയ്യോളി, സുബൈര്‍ കോമയില്‍, ശിഹാബ് കല്‍ബ, മഅറൂഫ് തൃശൂര്‍, വനിതാ കെഎംസിസി പ്രതിനിധികളായ നസീമ റസാഖ്, നദീറ ജമാല്‍, സമീറ മനാഫ്, റുബീന ഉമ്മര്‍, ബര്ഷാന ആഷിക്, ഫാത്തിമ റുബീന, റാഫിദ സുല്‍ത്താന സംബന്ധിച്ചു. കെഎംസിസി സംസ്ഥാന ട്രഷറര്‍ സി കെ അബൂബക്കര്‍ നന്ദി പറഞ്ഞു.