ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മുന്‍ പ്രസിഡന്റ് ഡോ. സതീഷ് നമ്പ്യാര്‍ അന്തരിച്ചു

പ്രവാസി സ്നേഹം അടയാളപ്പെടുത്തി ദുബൈ കെഎംസിസി ദേശീയ ദിനാഘോഷം
ദുബൈ: യുഎഇയുടേത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയാണെന്ന് ദുബൈ താമസകുടിയേറ്റ വിഭാഗം ഡയരക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. ദുബൈ കെഎംസിസി സംഘടിപ്പിച്ച യുഎഇയുടെ 54 മത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ അഭിമാനവും പരിഗണനയും പകര്ന്നുനല്കുകയാണ് യുഎഇ. 1971 മുതല്‍ ഐക്യത്തോടെ മുന്നേറുന്ന രാജ്യത്തിന് ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമാണുള്ളത്. രാഷ്ട്രശില്പ്പികള് മുമ്പോട്ടുവെച്ച മൂല്യങ്ങള്‍ മുറുകെ പിടിച്ച് രാജ്യത്തോടും നിയമങ്ങളോടും ദേശീയ പതാകയോടും ആദരവ് പ്രകടിപ്പിച്ചുകൊണ്ട് സമാധാനവും ഐക്യവും സൗഹാര്‍ദ്ദവും പൂത്തുലഞ്ഞുനില്ക്കുന്ന യുഎഇയില്‍ താമസിക്കുന്നവര്‍ ഒരു കുടുംബമാണെന്ന നിലക്കാണ് ഭരണാധികാരികളും പൗരന്മാരും കാണുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമായി യുഎഇ മാറിയിരിക്കുന്നു.
പ്രസിഡന്റ്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും നേതൃത്വത്തില്‍ ശോഭനമായ ഭാവിയിലേക്ക് രാജ്യവും ജനങ്ങളും കുതിക്കുകയാണ്. ദുബൈ കെഎംസിസി സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷം ഏറ്റവും മികവുറ്റതും വൈവിധ്യങ്ങളുടെ സൗന്ദര്യവും സ്നേഹവും പ്രകടിപ്പിക്കുന്നതുമാണെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് സദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെന്ന പോലെ സുരക്ഷിതത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കി നല്കുന്ന രാജ്യമാണ് യുഎഇ എന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. യുഎഇയുടെ ആഘോഷം എല്ലാവരുടേതുമാകുന്നത് അതുകൊണ്ടാണ്. ഭരണാധികാരികളും സ്വദേശികളും കാണിക്കുന്ന സ്നേഹവും കരുതലും വിലമതിക്കാനാവാത്തതാണെന്ന് തങ്ങള്‍ പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും പരേഡും സല്യൂട്ട് സ്വീകരിക്കലും നടന്നു. വിവിധ ജില്ലകള്‍ പ്രത്യേകം ബാനറിന് പിന്നില്‍ അണിനിരന്നാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. കുതിരകളും അലങ്കരിച്ച വാഹനവും റാലിക്ക് അകമ്പടിയായി. ദഫ്, കോല്‍ക്കളി, ഒപ്പന, മാര്‍ഗംകളി, ബാന്റ്മേളം, കളരിപ്പയറ്റ് തുടങ്ങി നിരവധി കലാരൂപങ്ങള്‍ അവതരിപ്പിച്ചു. പരേഡില്‍ ജില്ലകള്‍ തമ്മിലുള്ള മത്സരമായിരുന്നു. മലപ്പുറം ഒന്നാം സ്ഥാനവും കണ്ണൂര്‍ രണ്ടാം സ്ഥാനവും തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. ബിസിനസ് രംഗത്തെ വളര്‍ച്ചയും ജീവകാരുണ്യമേഖലയിലെ ഇടപെടലും മുന്‍നിര്‍ത്തി ദുബൈ കെഎംസിസി ഏര്‍പ്പെടുത്തിയ യുഎഇ നേഷണല്‍ ഡേ എക്സലന്‍സ് അവാര്‍ഡ് അല്‍മദീന ഗ്രൂപ്പ് ചെയര്മാന് അബ്ദുല്ല പൊയില്‍, കോണ്ഫിഡണ്ട് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.റോയ് സി.ജെ എന്നിവര്‍ക്ക് ദുബൈ ജി.ഡി.ആര്.എഫ്.എ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കൈമാറി. യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഏക വനിതാ മലയാളിയായി തെരഞ്ഞെടുക്കപ്പെട്ട ഷഫീന യൂസഫലിക്ക് ദുബൈ കെഎംസിസി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദുബൈ താമസകുടിയേറ്റ വിഭാഗം ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി സമ്മാനിച്ചു. റിസ്ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമാണ് ഷഫീന യൂസഫലി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍,
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിംഗ് ഡയരക്ടര്‍ അദീബ് അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.കെ.പി ഹുസൈന്, അബ്ദുല്ല പൊയില്‍, ഡോ.റോയ് സി.ജെ , ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീന്, ഡോ.പുത്തൂര്‍ റഹ്മാന്, ടി.പി അഷറഫലി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര സ്വാഗതവും ട്രഷറര്‍ പി.കെ ഇസ്മായില്‍ നന്ദിയും പറഞ്ഞു.
സിഡിഎ ബോര്‍ഡ് ഡയരക്ടര്‍ റാഷിദ് അസ്ലം ബിന്‍ മുഹ്യിദ്ദീന്, സംസ്ഥാന ഭാരവാഹികളായ ഇസ്മായില്‍ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായില്‍, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയില്‍, ഒ.മൊയ്തു, ചെമ്മുക്കന്‍ യാഹുമോന്‍, ബാബു എടക്കുളം, പി.വി നാസര്‍, അഡ്വ.ഇബ്രാഹിം ഖലീല്‍, അഫ്സല് മെട്ടമ്മല്‍, റഈസ് തലശ്ശേരി, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, ആര്.ഷുക്കൂര്‍, എന്‍.കെ ഇബ്രാഹിം, സമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസര്‍ മുല്ലക്കല്‍, ഷഫീക് സലാഹുദ്ദീന് പരിപാടിക്ക് നേതൃത്വം നല്കി.