ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മുന്‍ പ്രസിഡന്റ് ഡോ. സതീഷ് നമ്പ്യാര്‍ അന്തരിച്ചു

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മുന്‍ പ്രസിഡന്റായിരുന്ന ഡോ. സതീഷ് നമ്പ്യാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. അന്തിമ വേളയില്‍ ഭാര്യയും മകളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഉത്തമ സാമൂഹ്യ പ്രവര്‍ത്തകനായ അദ്ദേഹം, ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി നിരവധി വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ ഡിസംബര്‍ 7ന് മംഗളൂരുവില്‍ (കര്‍ണാടക) നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മുന്‍ ചെയര്മാന് ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം അതീവ ദുഃഖം രേഖപ്പെടുത്തി. സംഘടനയുടെ എല്ലാ പ്രവര്‍ത്തനത്തിലും അദ്ദേഹം നല്കിയ പിന്തുണ വിസ്മരിക്കാനാവാത്തതാണ്. എല്ലാവരെയും ചേര്‍ത്തുപിടിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. മികച്ച ഒരു സംഘാടകനെയും മനുഷ്യ സ്നേഹിയെയും ആണ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ നഷ്ടമായിരിക്കുന്നതെന്ന് ക്ലബ്ബിന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.