കുവൈത്ത് കെഎംസിസി വനിതാ വിംഗ് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്റെ 54ാംമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈന്‍ ഈദുല്‍വതന്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈന്‍ ഒലിവ് സാംസ്കാരിക വേദി ഒരുക്കിയ സെലിബ്രേഷന് ഓഫ് സ്പീച്ച് ശ്രദ്ധേയമായി. മനാമ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ച ‘ഹൃദയാന്തരങ്ങളിലെ ബഹ്റൈന്‍’ എന്ന വിഷയത്തില്‍ സംവേദന സദസ്സ് റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയില്‍ ഷംസുദ്ദീന് വെള്ളികുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഗഫൂര്‍ കൈപ്പമംഗലം എ.പി ഫൈസല്‍, എന്‍ അബ്ദുല്‍ അസീസ്, ഷഹീര്‍ കട്ടാമ്പള്ളി, അഷ്റഫ് കാട്ടില്‍ പീടിക ഫൈസല്‍ കോട്ടപ്പള്ളി തുടങ്ങിയവര്‍ ആശംസ പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ല, ഏരിയകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്പീക്കേഴ്സ് പാനല്‍ അംഗങ്ങളായ വി.എച്ച് അബ്ദുള്ള, ഷാഫി വേളം, മുസ്തഫ സുങ്കടക്കട്ട, സിദ്ധീഖ് അദ്ലിയ, ഉമ്മര്‍ കൂട്ടിലങ്ങാടി, ഷഫീഖ് അവിയൂര്‍, അനസ് നാട്ടുകല്‍, അഷറഫ് ടിടി, ഇബ്രാഹിംതിക്കോടി, മുത്തലിബ് പൂമംഗലം, അഷറഫ് ചന്ദ്രോത്ത്, അബ്ദുല്‍ ഖാദര്‍ പുതുപ്പണം, രഹ്ന സിദ്ദീഖ്, ഷംന ജംഷീദ്, ഷിംന കല്ലടി എന്നിവര്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ഒ.കെ കാസിം, പി.കെ ഇസ്ഹാക്ക്, മുനീര്‍ ഒഞ്ചിയം, ശിഹാബ് കെ ആര്, കെ ടി ഷഫീഖ് അലി, സുബൈര്‍ കൊടുവള്ളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സഹല്‍ തൊടുപുഴ അവതാരകനായിരുന്നു. പി.വി സിദ്ദീഖ് സ്വാഗതവും നൗഫല്‍ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.