യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

ദുബൈ: ശക്തമായ മഴക്കെടുതിയില്‍ പ്രയാസം നേരിട്ട പൊതു ജനങ്ങള്‍ക്ക് ആവശ്യ സേവനങ്ങള്‍ നല്കി മലയാളിസന്നദ്ധ സഘം മാതൃകയായി. ദുബൈ പോലിസിന്റെ പുതിയ വോളണ്ടിയേഴ്സ് വിഭാഗമായ നൈബര്‍ഹുഡ് പോലിസിന്റെ കീഴിലുള്ള മലയാളി സന്നദ്ധ പ്രവര്‍ത്തകരാണ് മഴക്കെടുതി യില്‍ മാതൃകയായി മുറഖബാത് പോലീസ് ടീമിനൊപ്പം കൈകോര്‍ത്തത്. ഇലിയാസ് കടവല്ലൂര്‍, നസീര്‍ ചോക്ളി, നജീബ് കടമേരി എന്നിവരുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിച്ച് മുറഖബാത്ത് പോലീസ് സ്റ്റേഷന് ഉദ്ദേഗസ്ഥരുടെ പ്രശംസ നേടി. ഈ പ്രദേശത്തെ റോഡുകളും താമസ മേഖലയുമെല്ലാം വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ ദുബൈ മുനിസിപ്പാലിറ്റി അധികാരികളോടൊപ്പം ചേര്‍ന്ന് വെള്ളം പമ്പ് ചെയ്തു നീക്കാനും ഡ്രെയിനേജ് സംവിധാനങ്ങള്‍ നിയന്ത്രണവിധേയമാക്കാനും സംഘം നിര്‍ണായക പങ്ക് വഹിച്ചു. ശക്തമായ മഴയില്‍ പ്രവര്‍ത്തനരഹിതമായ മുറഖബാത്ത് മെയിന്‍ സിഗ്നല്‍, പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് വാഹന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത സംഘം അപകടസാധ്യതകള്‍ ഒഴിവാക്കി ഗതാഗതം ക്രമപ്പെടുത്താനും സഹായിച്ചു. വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് റോഡുകളില്‍ മഴ കാരണം നഷ്ടമായ അനേകം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ശേഖരിച്ച് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും, അതുവഴി വാഹന ഉടമകള്‍ക്ക് തിരികെ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയുമുണ്ടായി. കൂടാതെ റോഡുകളില്‍ കുടുങ്ങി നിലച്ചിരുന്ന നിരവധി വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങളുമായി ചേര്‍ന്ന് റെക്കവറി വാഹനങ്ങളിലേക്ക് മാറ്റുന്നതിലും സംഘം സഹായിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി വിവിധ ഗവണ്മെന്റ് ഡിപ്പാട്ടുമെന്റുമായി കൈകോര്‍ത്ത് ദുരിത സമയത്ത് പ്രവര്‍ത്തിക്കുന്ന ഈ സന്നദ്ധ പ്രവര്‍ത്തകരുടെ സമൂഹ പ്രതിബദ്ധതയുള്ള നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ വിവിധ ആദരങ്ങള്‍ നേടിയിരുന്നു.