
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: മുന്‍ മന്ത്രിയും കാസര്‍ക്കോട് ജില്ലാ യുഡിഎഫ് ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ആറാം ഓര്മ ദിനത്തില്‍ സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 27 ശനിയാഴ്ച രാത്രി 9 മണിക്ക് അബുഹൈല്‍ കെഎംസിസി ഓഫീസില്‍ പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. എംഎസ്എഫ് കാസര്‍ക്കോട് മുന്‍ ജില്ല സെക്രട്ടറിയും വിദ്യഭ്യാസ വിചക്ഷണനുമായ ഡോ. ഷെരീഫ് പൊവ്വല്‍ അനുസ്മരണം പ്രഭാഷണം നടത്തും. ജില്ല മുസ്്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്യും. കെഎംസിസി കേന്ദ്ര സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. കൂടിയാലോചനാ യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് സി എച്ച് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ട്രഷര്‍ ഡോ. ഇസ്മയില്‍, സലാം തട്ടാനിച്ചേരി, ഇസ്മയില്‍ നാലാം വാതുക്കല്, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുല്ല, ഫൈസല്‍ മുഹ്സിന്, അഷറഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, സിദ്ധീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, സുനീര്‍ പി പി പ്രസംഗിച്ചു. ചെര്‍ക്കളം അബ്ദുല്ല സ്മൃതി സംഗമം വിജയിപ്പിക്കണമെന്ന് ദുബൈ കെഎംസിസി കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിയും ജനറല്‍ സെക്രട്ടറി ടി.ആര് ഹനീഫും അഭ്യര്‍ത്ഥിച്ചു.