
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : പ്രവാസി ശാക്തീകരണം ലക്ഷ്യമാക്കി ദുബൈ കെഎംഎംസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ‘ഇന്‍സ്പയര്‍ 2024’ എന്ന പേരില്‍ പ്രചോദന സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് അബുഹൈല്‍ ദുബൈ കെഎംസിസി ഹാളിലാണ് പരിപാടി. പ്രമുഖ മോട്ടീവേറ്റീവ് പ്രഭാഷകന്‍ ഡോ. സുലൈമാന്‍ മേല്പത്തൂര് നേതൃത്വം നല്‍കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്നു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്വര്നഹയുടെ സാന്നിധ്യത്തില്‍ വ്യവസായി കബീര്‍ ടെലിക്കോണ്‍, സാം ഹോം പ്രോപ്പര്‍ട്ടീസ് ചെയര്മാന് സുല്‍ഫിക്കര്‍ അഹ്മദ് മൈലക്കരക്ക് നല്കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. വി.സി സൈതലവി, ജബ്ബാര്‍ ക്ലാരി, സാദിഖ് തിരൂരങ്ങാടി, ഗഫൂര്‍ കാലടി, മുജീബ് മറ്റത്ത്, വി.കെ ജലീല്‍, റഹ്മത്തുള്ള സംബന്ധിച്ചു. വര്‍ത്തമാനകാല വെല്ലുവിളികളും അവസരങ്ങളും അഭിമുഖീകരിക്കാന്‍ പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കുന്ന സംവേദനാത്മക സെഷനുകള്‍ അവതരിപ്പിച്ചായിരിക്കും പരിപാടി ഒരുക്കുക. സമൂഹത്തിന്റെ ഉന്നതി, വ്യക്തിപരമായ വളര്‍ച്ച, വിവിധ രംഗങ്ങളിലെ അവസരങ്ങള്‍, പ്രൊഫഷണല്‍ മികവുകള്‍ എന്നിവ സംബന്ധിച്ചുള്ള ദിശാബോധം എന്നിവ പരിപാടിയില്‍ ചര്‍ച്ചയാവും.