
ആഗസ്ത് 25 യുഎഇ അപകടരഹിത ദിനം; 4 ബ്ലാക്ക് പോയിന്റുകള്‍ നീക്കം ചെയ്യും
അബുദാബി : വിമാന യാത്രാനിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍ ദില്ലിയിലേക്ക്. മുപ്പതിലധികം പ്രവാസി സംഘടനകൾ ഒത്തൊരുമിച്ച് അബുദാബിയിൽ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. അതിന്റെ പ്രതിഫലനം ദില്ലിയിലുമുണ്ടാവും എന്ന് ഭാരവാഹികൾ അറിയിച്ചു. അതിനോടനുബന്ധിച്ചു ഒരു ‘പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ’ നടത്തി കൂടുതൽ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്. പ്രവാസികൾക്ക് പ്രയോജനപ്രദമായ നല്ലൊരു കാൽവെപ്പായിരിക്കും ഈ ശ്രമമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചു വിമാന ടിക്കറ്റ് നിരക്കിൽ ഒരു നയമാറ്റം തന്നെ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്ത് 8 ന് ദില്ലിയിൽ ‘ഡയസ്പോറ സമ്മിറ്റ് ‘ നടത്താനാണ് കെഎംസിസി തീരുമാനം.