
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ദുബൈ ആസ്ഥാനമായുള്ള ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ തൊഴിലവസരം. 1,000 മോട്ടര്‍ബൈക്ക് റൈഡര്‍മാരുടെ ഒഴിവുകളില്‍ ആളുകളെ നിയമിക്കുന്നു. യുഎഇയില്‍ സുരക്ഷാ സൗകര്യങ്ങള്‍, മാനേജ്മെന്റ്, ക്യാഷ് സേവനങ്ങള്‍, വൈറ്റ് കോളര്‍ സ്റ്റാഫിങ് സേവനങ്ങള്‍ എന്നിവ നല്കുന്ന കമ്പനിയാണിത്. അപേക്ഷകര്‍ക്ക് 2024 ഫെബ്രുവരിയിലോ അതിന് മുന്‍പോ ലഭിച്ച യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. വിസ, ശമ്പളം, കമ്പനി നല്കുന്ന മോട്ടര്‍ബൈക്ക്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, താമസം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്പനി നല്‍കും. കൂടാതെ വാര്‍ഷിക വിമാന ടിക്കറ്റും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ഉണ്ടായിരിക്കും. കമ്പനിയുടെ വെബ്സൈറ്റില്‍ 1,500 ദിര്‍ഹം ശമ്പളവും ഓവര്‍ടൈമും 300 ദിര്‍ഹം വരെ ഇന്ധന അലവന്‍സും നല്‍കുമെന്നാണ് പറയുന്നത്. ഇന്നലെ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കമ്പനിയുടെ ജബല്‍ അലി 6, സോനാപൂര്‍ 11 താമസസ്ഥലങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. വ്യാഴാഴ്ച വരെ അവസരമുണ്ട്. ഈ വര്‍ഷം ട്രാന്‍സ്ഗാര്‍ഡ് നടത്തുന്ന രണ്ടാമത്തെ പ്രധാന റിക്രൂട്ട്മെന്റ് പ്രഖ്യാപനമാണിത്. മേയില്‍ ബിസിനസ് സൊല്യൂഷന്‍സ് പ്രൊവൈഡര്‍ എമിറേറ്റ്സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡ്രൈവര്‍മാര്‍ക്കായി ഓപണ്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു. 2001ല്‍ സ്ഥാപിതമായ കമ്പനിയില്‍ 61,000ത്തിലേറെ ആളുകള്‍ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. യുഎഇയിലെ ബാങ്കുകളുടെ എടിഎം മെഷീനുകളില്‍ പണമെത്തിക്കുന്നത് ഈ കമ്പനിയാണ്.