
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ : കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട് പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റെന്ന് ഇറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം വിദേശരാജ്യങ്ങളില്‍ നിന്നും വലിയ നിക്ഷേപം വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യഅറബ് കൗണ്‍സില്‍ കോ-ചെയര്മാന് കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നൊവേഷനെയും വളര്‍ച്ചയേയും ഗണ്യമായി പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം കൊണ്ടുവരും. വ്യവസായ മേഖലയെന്ന നിലയില്‍ പാലക്കാടിനും പദ്ധതി ഏറെ ഗുണകരമാകും. വമ്പിച്ച തൊഴില്‍ സാധ്യതകളാണ് ഈ പദ്ധതി തുറന്നിടുന്നതെന്ന് ഡോ. സിദ്ദിഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. നിര്‍മാണഘട്ടം മുതല്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകത വളരെയധികം ഉണ്ടാകും. പാലക്കാടിന് ഇത്തരമൊരു പദ്ധതി അനുവദിച്ചതിന് പാലക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെന്ന നിലയില്‍ കൂടി കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുന്നു.