
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടമായ 56 പേർക്കാണ് മുസ്ലിംലീഗ് അര ലക്ഷം രൂപ വീതം നൽകുന്നത്. ഇതിൽ 39 പേർക്ക് സഹായം വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് വരുംദിവസങ്ങളിൽ നൽകും. നേരത്തെ 40 വ്യാപാരികൾക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രദേശത്തുള്ള കൂടുതൽ വ്യാപാരികൾക്ക് ഭാഗികമായി നഷ്ടങ്ങൾ സംഭവിച്ചുവെന്നും അവർക്ക് കൂടി സഹായത്തിന് അർഹതയുണ്ടെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 16 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്. കൂടാതെ അടിയന്തര സഹായമായി 691 പേർക്ക് 15000 രൂപ വീതവും മുസ്ലിംലീഗ് വിതരണം ചെയ്ത് തുടങ്ങി.