
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: കുവൈത്തില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്നുള്ള പ്രവാസി വ്യവസായികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കില്ല. നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്മാന് ആസാദ് മൂപ്പന് എന്നിവര്‍ ലോക കേരള സഭയില്‍ നിന്നും വിട്ടു നില്ക്കും. പ്രവാസ ലോകമാകെ കണ്ണീരോടെ നില്ക്കുന്ന ഈ സാഹചര്യത്തില്‍ കോടികള്‍ മുടക്കി നടത്തുന്ന ഈ മാമാങ്കം നിര്‍ത്തിവെക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രവാസികള്‍ക്ക് നാളിതുവരെ യാതൊരു ഗുണവും ലഭിക്കാത്ത ലോക കേരള സഭക്കെതിരെ വ്യാപകമായ പ്രതിഷേധം ഗള്‍ഫ് മേഖലയിലുണ്ട്.