
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്ക്കെതന്നെ മുഴുവന്‍ മനുഷ്യരെയും ഏകരായി കാണാനും അവരുടെ ജൈവികമായ ആവശ്യങ്ങളോട് നീതിപുലര്‍ത്താനും കഴിയുന്ന മഹത്തായ മാനവികതയാണ് ഈദിന്റെ സന്ദേശമെന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ പ്രസിഡന്റും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന് കക്കാട് പ്രസ്താവിച്ചു. ഒരേ ആണില്‍നിന്നും പെണ്ണില്‍ നിന്നും പിറന്നവരാണ് മനുഷ്യകുലമെന്നും പരസ്പരം തിരിച്ചറിയുന്നതിനാണ് വിവിധ വംശങ്ങളും ഗോത്രങ്ങളുമാക്കിയതെന്നും വിളംബരം ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെ അടിത്തറ പടുത്തുയര്ത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മലയാളികള്‍ക്ക് ലഭിച്ച രണ്ടാമത്തെ ഈദ്ഗാഹായ ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിലെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മന്ത്രമുരുവിട്ട് മതദ്വേഷം അശേഷം അരുതെന്ന് ജനങ്ങളെ ഉണര്‍ത്തി കേരളത്തിന്റെ നവോഥാനത്തില്‍ വലിയ പങ്കു വഹിച്ച മഹാന്മാരുടെ പേരിലുള്ള പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും മതസ്പര്‍ദ്ധയും വിദ്വേഷവും നിറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണ്. സാമൂഹ്യ അന്തരീക്ഷം മലിനമാക്കാതിരിക്കാന്‍ വിശ്വാസവും പരസ്പര സ്നേഹവും മതമൈത്രിയോടുള്ള പ്രതിബദ്ധതയും ഈ പെരുന്നാള്‍ ദിനത്തില്‍ ഊട്ടി ഉറപ്പിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം. നാം ആരുടേയും ഒന്നും കവര്‍ന്നെടുക്കാന്‍ വന്നവരല്ല, മറിച്ച് കണ്ടറിഞ്ഞ് തിരികെ നല്കാന് വന്നവരാണ്. അയല്പക്കത്തുള്ള ഒരു മനുഷ്യന് ഇന്ന് വിശന്നു കഴിയുന്നുണ്ടെങ്കില്‍ ഈ ആഘോഷം പോലും നമുക്കിന്ന് നിഷിദ്ധമാണ്, അവന്റെ ജാതിയോ മതമോ സ്ഥാനമോ അല്ല, അവനെ മനുഷ്യനായി കാണാനും അവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനുമാണ് നമ്മോട് കല്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കുവൈത്ത് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കണമെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ഉണര്‍ത്തി. വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു. മത സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളും ഈദ്ഗാഹില്‍ സന്നിഹിതരായി.