
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ക്രീക്കിലൂടെ ധോ ക്രൂയിസിലുള്ള യാത്ര ആരെയും കൊതിപ്പിക്കും. പാട്ടുപാടി ഉല്ലസിച്ചും രുചികരമായ ഭക്ഷണവും കഴിച്ച് കായല്‍പ്പരപ്പിലൂടെയുള്ള യാത്ര പെരുന്നാള്‍ ദിനത്തിലാണെങ്കിലോ. രസകരമായ ഈ യാത്ര ഒരുക്കിയത് ദുബൈ കെഎംസിസി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയായിരുന്നു. പെരുന്നാള്‍ ദിവസം വിഭവസമൃദ്ധമായ ഡിന്നര്‍ വിരുന്നൊരുക്കിയാണ് ഒഞ്ചിയം നിവാസികള്‍ക്ക് വേറിട്ട പെരുന്നാള്‍ സമ്മാനിച്ചത്. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ റിയാസ് സ്നേഹവിരുന്ന് ഉദ്ഘാടനം ചെയ്തു. അസ്ലം കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍ അഷ്റഫ്, പി.കെ അഷ്റഫ്, എന്‍.വി ഹാരിസ്, മഹ്റൂഫ് സംസാരിച്ചു. എസ്.കെ ഷഫീഖ് സ്വാഗതവും എം.കെ നജീബ് നന്ദിയും പറഞ്ഞു. ദുബൈ അബ്ര ഭാഗത്തുള്ള ക്രൂയിസിലൂടെയുള്ള യാത്ര സന്തോകരമായിരുന്നു. ഒഞ്ചിയം നിവാസികളുടെ കലാപരിപാടികളും മെന്റലിസ്റ്റ് സെഷനും സ്നേഹവിരുന്നിന് മാറ്റുകൂട്ടി. കുടുംബങ്ങള്‍ക്കായി റാഫിള്‍ ഡ്രോയും ഉണ്ടായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഒഞ്ചിയത്തുകാര്‍ക്ക് ഒരുമിച്ചിരിക്കാനും സ്നേഹം പങ്കുവെക്കാനുമുള്ള മികച്ച അവസരമായി സ്നേഹവിരുന്ന്.