
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ആഗോള രംഗത്ത് ദുബൈ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നുവെന്നും ഈ മുന്‍നിര ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് എമിറേറ്റ് എയര്‍ലൈന്‍ പ്രധാന പങ്കുവഹിച്ചതായും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. എമിറേറ്റ്സ് എയര്‍ലൈനിന്റെയും ഗ്രൂപ്പിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ദുബൈ യൂണിയന് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഒരു പ്രമുഖ ആഗോള എയര്‍ലൈന്‍ എന്ന നിലയിലും അന്താരാഷ്ട്ര വ്യോമയാന വ്യവസായത്തിലെ മികവിനുള്ള മികച്ച മാതൃക എന്ന നിലയിലും അതിന്റെ നേട്ടങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
ഒരു ആഗോള ബിസിനസ്സ് ഹബ്ബായും നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള ദുബൈയുടെ പദവി ഏകീകരിക്കുന്നതില്‍ എയര്‍ലൈനിന്റെ പ്രധാന പങ്ക് എടുത്തു പറഞ്ഞു. ദുബൈയുടെ സാമ്പത്തിക ശൃംഖലകള്‍ വികസിപ്പിക്കുന്നതിന് എയര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തിലെ ഗണ്യമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി, അതുവഴി 2033 ഓടെ എമിറേറ്റിന്റെ വിദേശ വ്യാപാര വളര്‍ച്ച ഇരട്ടിയാക്കുകയുമുണ്ടായി.
എമിറേറ്റ്സിന്റെ ഭാവി പദ്ധതികളെക്കുറിച്ചും നിലവിലുള്ള വിമാനങ്ങള്‍ നവീകരിക്കുക, ഹോസ്പിറ്റാലിറ്റി, ചരക്ക്, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് എന്നിവയിലെ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രധാന സംരംഭങ്ങളെ കുറിച്ച് ശൈഖ് അഹമ്മദ് ബിന്‍ സയീദ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിനെ അറിയിച്ചു. ലാഭത്തിലും വരുമാനത്തിലും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത് ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ സമീപകാല നേട്ടങ്ങളെക്കുറിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രസിഡന്റ് സര് ടിം ക്ലാര്‍ക്ക് ശൈഖ് മുഹമ്മദിനെ ധരിപ്പിച്ചു. ദുബൈയിയുടെ സാമ്പത്തിക വളര്‍ച്ചക്ക് എമിറേറ്റ്സിന്റെ പങ്കിലും പ്രതിബദ്ധതയിലും ശൈഖ് മുഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.