
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ഗസ്സ : ഇസ്രാഈല്‍ ആക്രമണം നടക്കുന്ന ഗസ്സയില്‍, പത്തില്‍ ആറ് കുട്ടികളും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായി യുഎന്‍ റിപോര്‍ട്ട്. ഭീതിജനകമായ സാഹചര്യം കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന ഫലസ്തീന് മേഖലകളില്‍ കുട്ടികളുടെ പഠനത്തിനായി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന അമിന അല്‍ ദഹ്ദൂഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരിത മേഖലയില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കുവാനുളള പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നതെന്നും കുട്ടികളുടെ മാനസികാവസ്ഥ സാധാരണ നിലയില്‍ എത്തേണ്ടതുണെന്നും അമിന അറിയിച്ചു.