
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) എന്‍ഖാലിയില്‍ ഒരു പുതിയ ജലസംഭരണി കമ്മീഷന് ചെയ്തു. ദുബൈയിലെ ജല ശൃംഖലയുമായി ബന്ധിപ്പിച്ച പുതിയ പദ്ധതിക്ക് 120 ദശലക്ഷം ഇംപീരിയല്‍ ഗാലന് (MIG) സംഭരണശേഷിയുണ്ട്. പുതിയ റിസര്‍വോയറിന് 287.8 ദശലക്ഷം ദിര്‍ഹമാണ് ചെലവായത്. എന്ഖാലിയിലെ പുതിയ റിസര്‍വോയറും ലുസൈലി, ഹസിയാന്‍, ഹത്ത എന്നിവിടങ്ങളിലെ മറ്റ് റിസര്‍വോയറുകളും ദുബൈയുടെ ജല ശൃംഖലകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഇത് ദേവയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയ മികവാണെന്ന് ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ദുബൈയുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും സുസ്ഥിര വികസനവും നിറവേറ്റുന്നതിനായി ജലശേഖരം ലക്ഷ്യം കാണും. ഇതോടെ ഉപ്പ് കലരാത്ത വെള്ളത്തിന്റെ സംഭരണശേഷി 1121.3 MIG യിലെത്തും. നിലവിലെ ശേഷി 1001.3 MIG ആണ്. ഈ ജലസംഭരണികള്‍ അക്വിഫര്‍ സ്റ്റോറേജ് ആന്‍ഡ് റിക്കവറി (ASR) പദ്ധതിയിലേക്ക് ചേര്‍ക്കും. 2025-ഓടെ പൂര്‍ണ്ണമായ തോതില്‍ 6,000 ദശലക്ഷം ഇംപീരിയല്‍ ഗാലന് വെള്ളം വരെ സംഭരിക്കാന്‍ കഴിയും. ഇത് കുടിവെള്ളം സംഭരിക്കാനും അടിയന്തര സാഹചര്യത്തില്‍ അത് വീണ്ടെടുക്കാനുമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ എഎസ്ആര്‍ പദ്ധതി ആക്കി മാറ്റും. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് എന്ഖാലി റിസര്‍വോയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയിലെ വാട്ടര്‍ ആന്‍ഡ് സിവില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുല്ല ഒബൈദുള്ള പറഞ്ഞു.