
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
മസ്കത്ത്: കൊടും ചൂടില്‍ വെന്തുരുകുമ്പോള്‍ അല്പം ആശ്വാസം ആരും ആഗ്രഹിച്ചു പോവും. ഗള്‍ഫ് രാജ്യങ്ങളെല്ലാം കടുത്ത ഉഷ്ണതരംഗത്തിലാവുമ്പോള് പ്രകൃതി എയര്കണ്ടീഷനൊരുക്കുന്ന ഒരു കൊച്ചു സ്ഥലമുണ്ട് ഒമാനില്‍, നമ്മളെല്ലാവരും ഒരിക്കലെങ്കിലും പോവാന്‍ ആഗ്രഹിക്കുന്ന സ്ഥലം-സലാല. കേരളത്തിന്റെ അതേ പ്രകൃതിയില്‍ സഞ്ചാരികള്‍ക്ക് എപ്പോഴും വിസ്മയക്കാഴ്ചയൊരുക്കുന്ന സലാലയില്‍ ഇനി ഖരീഫ് സീസണ് കാലമാണ്. ശരത്കാലം എന്നര്‍ത്ഥം വരുന്ന ഖരീഫ് സീസണ് സലാലക്ക് ഉത്സവകാലമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും മനോഹരമാണ് സലാല . മഞ്ഞും മഴയും ഇളം വെയിലും മണ്ണുമെല്ലാം കേരളത്തിന് സമാനമായ ഒമാനിലെ മനോഹരമായ സ്ഥലം. കോടമഞ്ഞും നനുത്ത മഴയുമായി സലാല മനോഹരിയായിരിക്കുന്ന കാലമാണ് ഖരീഫ്. ഖരീഫിന്റെ തുടക്കമറിയിച്ച് പ്രകൃതി പച്ചപ്പണിഞ്ഞ് ചെറിയൊരു ചാറ്റല്മഴയോടെ സഞ്ചാരികളുടെ മനം നിറയ്ക്കാന്‍ സലാല ഇതാ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. സഞ്ചാരികള്‍ക്ക് ഈ അപൂര്‍വ്വ പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ആഘോഷിക്കാന്‍
ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാര്‍ ഗവര്‍ണറേറ്റിന്റെയും കീഴില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ടൂറിസം ഫെസ്റ്റിവല്‍ ജൂണ്‍ 20ന് തുടങ്ങി. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ഔദ്യോഗിക ഖരീഫ് കാലം. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കാലം കൂടിയാണിത്. 90 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത വിനോദ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ഇത്തവണ ഖരീഫ് ആഘോഷത്തിന് ഇരട്ടി മധുരം നല്കാന് കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മാത്രം അനുഭവപ്പെടുന്ന പ്രകൃതിയുടെ പ്രതിഭാസമാണിത്. ഇളം കാറ്റും ചാറ്റല്‍ മഴയും നിറഞ്ഞ ശരത്കാല വിസ്മയമാണ്ഖരിഫ് സീസണ് ആയി അറിയപ്പെടുന്നത്. അറേബ്യന്‍ മേഖല കനത്ത ചൂടില്‍ വലയുമ്പോള്‍ സലാലയില്‍ താപനില ക്രമാതീതമായി താഴുകയൂം അന്തരീക്ഷം തണുക്കുകയും ഒപ്പം നേരിയ മഴയും മഞ്ഞുമായി പ്രകൃതി കൂടുതല്‍ സുന്ദരിയാവുകയും ചെയ്യുന്ന സമയം. അറബിക്കടലിന്റെ തീരത്തിനടുത്തുള്ള വെള്ളത്തില്‍ മതിയായ തണുപ്പുണ്ടാവുന്നു. സമുദ്രത്തിന്റെ ഉപരിതല താപനിലയും താഴുന്നു. മധ്യ അറബിക്കടലില്‍ നിന്ന് കരയിലേക്ക് വീശുന്ന ചൂടുള്ള ഈര്‍പ്പമുള്ള വായു ആ തണുത്ത വെള്ളത്തിന് മുകളിലൂടെ കടന്നുപോകുകയും മൂടല്‍മഞ്ഞും മഴയും ഘനീഭവിക്കുന്നതുവരെ തണുപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സലാലയെ കുളിരണിയിപ്പിക്കുന്നത്. ഖരീഫ്കാലം ആരംഭിക്കുന്നത് മുതല്‍ രാജ്യത്തിന്റെ അകത്തുനിന്നു പുറത്തുനിന്നുമായി ലക്ഷക്കണക്കിനാളുകളാണ് സലാലയിലെ പ്രകൃതി ആസ്വദിക്കാനായി എത്താറുള്ളത്. ഇത്തവണ ഖരിഫ് കാലത്തിന് മുമ്പ് തന്നെ ഇവിടെ മഴ ലഭിച്ചിരുന്നു. ഇക്കാരണത്താല്‍ ദോഫാറിലെ മരുഭൂമി നേരത്തെ പച്ച പുതയ്ക്കാന്‍ തുടങ്ങിയിരുന്നു. ഖരീഫ് അനുഭൂതി ലഭിച്ചു തുടങ്ങിയതോടെ ഒമാനിലെ മറ്റുപ്രദേശങ്ങളിലെ ചൂടില്‍ നിന്നും ആശ്വാസം തേടി അവധി ദിവസങ്ങളില്‍ സലാലയിലേക്ക് സഞ്ചാരികളുടെ വരവും നേരത്തെ തുടങ്ങിയിരുന്നു. ഇനി മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവും തുടങ്ങും. അതീന് സ്ക്വയര്‍ പ്രദേശത്ത് പുതിയതും ആകര്‍ഷണീയവുമായ വ്യത്യസ്ത പരിപാടികള്‍ ഈ വര്‍ഷമുണ്ടാകും. സ്പോര്‍ട്സ് ചാലഞ്ച് മൈതാനം, ലൈറ്റ് ലേസര്‍ ഷോ, പരമ്പരാഗത കലാരൂപങ്ങള്‍, പൈതൃക ചന്തകള്‍, വ്യത്യസ്ത കരകൗശല വസ്തുക്കള്‍, ഒമാനി സംസ്കാരവുമായി ബന്ധപ്പെട്ട തത്സമയ കലാപരിപാടികള്‍, പ്രകടനങ്ങള്‍ എന്നിവയെല്ലാം അരങ്ങേറും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍21 വരെയുള്ള ഖരീഫ് കാലയളവില്‍ ദോഫാര്‍ സന്ദര്‍ശിച്ചത് പത്ത് ലക്ഷത്തോളം സഞ്ചാരികളാണ്. കടുത്ത ചൂടില്‍ നിന്നും നാടിന്റെ മഴയോര്മ്മകളിലേക്കുള്ള കുളിരുള്ള യാത്രകൂടിയാണ് ഓരോ മലയാളികള്‍ക്കും ഈ സീസണിലെ ഇങ്ങോട്ടുള്ള യാത്ര.
ജസ്ല മുഹമ്മദ്