യുഎഇ സന്ദര്ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് സ്വീകരിച്ചു
വാടാനപ്പള്ളി ശാന്തി റോഡിലുള്ള റൗളത്തുൽ ഉലൂം തൗഫീഖിയ മദ്രസയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.

വാടാനപ്പള്ളി: എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം രേഖ അശോകന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ചു.
വാടാനപ്പള്ളി ശാന്തി റോഡിലുള്ള റൗളത്തുൽ ഉലൂം തൗഫീഖിയ മദ്രസയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.

രേഖ അശോകൻ അധ്യക്ഷത വഹിച്ചു. നാഷണൽ എംപ്ലോയബിലിറ്റി മിഷൻ ഫാക്കൾട്ടി ഷാഹുൽ കെ പഴുന്നാന, കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.
പി എം ഖാലിദ്, പി കെ അഹമ്മദ്, പി വി സതീഷ്, പി എ അബ്ദുൾ മനാഫ്, എ എസ് നവാസ്, താഹിറ സാദിഖ്, ശുഭ സുരേഷ്, ഹസീന താജു, പി എ ഷാജഹാൻ, സുമിജ ഫാറൂഖ്, ബിന്യ രമേഷ് എന്നിവർ സംസാരിച്ചു.