
മിഡിലീസ്റ്റില്‍ സമാധാനം തുടരാന്‍ യുഎഇക്കൊപ്പം നില്ക്കും: തുര്‍ക്കി
അബുദാബി: സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിധ്യ വര്‍ധനവിനും സഹായകമാകുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ‘പവിഴപ്പുറ്റുകളുടെ ഉദ്യാനങ്ങള്‍’ (കോറല്‍ ഗാര്ഡന്) അബുദാബിയില്‍ അണിയറയിലൊരുങ്ങുന്നു. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജന്‍സി അബുദാബി (ഇഎഡി) ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 2025നും 2030നും ഇടയില്‍ നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. മാത്രമല്ല, സമുദ്രജീവികളുടെ വളര്‍ച്ചയ്ക്കും പുനരുത്പാദനത്തിനും പിന്തുണ നല്‍കുന്നതിനായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും രൂപകല്പന ചെയ്ത 40,000 കൃത്രിമ റീഫ് മൊഡ്യൂളുകള്‍ വിന്യസിച്ചുകൊണ്ടാണ് ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നത്.
അബുദാബിയുടെ തീരദേശ,ആഴക്കടലുകളില്‍, പ്രത്യേകിച്ച് പവിഴപ്പുറ്റുകളോ കടല്പ്പുല്ലുകളോ ഇല്ലാത്ത പ്രദേശങ്ങളിലാണ് സംരംഭം ആരംഭിക്കുന്നത്. ഏകദേശം 200,000 ഫുട്ബോള്‍ പിച്ചുകള്‍ക്ക് തുല്യമായ 1,200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പവിഴപ്പുറ്റുകളുടെ ഉദ്യാനങ്ങള്‍ വ്യാപിപ്പിക്കും. അബുദാബിയിലെ പവിഴപ്പുറ്റുകളുടെ നഴ്സറിയില്‍ വളര്‍ത്തിയ ജീവനുള്ള പവിഴപ്പുറ്റുകളുടെ ശകലങ്ങള്‍ ഉപയോഗിച്ച് നിരവധി കൃത്രിമ റീഫ് മൊഡ്യൂളുകള്‍ സ്ഥാപിക്കും. ഉയര്‍ന്ന സമുദ്രജല താപനിലയെ സഹിക്കുന്ന ഉയര്‍ന്ന പ്രതിരോധശേഷിയുള്ള പവിഴപ്പുറ്റുകളില്‍ നിന്നാണ് ഈ ശകലങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇത് പവിഴപ്പുറ്റുകളുടെ വളര്‍ച്ചയ്ക്കും പുനരുത്പാദനത്തിനും സഹായകമാകും, കൂടാതെ പ്രകൃതിദത്ത സമുദ്ര ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യും. സമുദ്ര പരിസ്ഥിതിയില്‍ അവയുടെ സ്വാഭാവിക വളര്‍ച്ചയ്ക്കും പുനരുത്പാദനത്തിനും പിന്തുണ നല്‍കുന്നതിനായി പ്രാദേശിക വളര്‍ത്തു മത്സ്യ ഇനങ്ങളുടെ മോചനത്തിന് ഈ ഉദ്യാനങ്ങള്‍ സുരക്ഷിത താവളങ്ങളാകും.
‘സമുദ്ര പരിസ്ഥിതി സംരക്ഷിക്കുകയും അതിന്റെ സുസ്ഥിരത വര്‍ധിപ്പിക്കുകയും ചെയ്യുന്നത് പുതുതലമുറക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കുക എന്ന യുഎഇയുടെ ദര്‍ശനത്തിന്റെ അനിവാര്യ ഭാഗമാണെന്ന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. സമുദ്ര ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക വികസന പദ്ധതികള്‍ക്ക് അനുസൃതമായി പ്രകൃതിവിഭവങ്ങള്‍ പുനരധിവസിപ്പിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നൂതനവും പ്രകൃതി അധിഷ്ഠിതവുമായ പരിഹാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് അബുദാബി കോറല്‍ ഗാര്‍ഡന്‍സിലൂടെ പ്രതിഫലിക്കുന്നത്.
പ്രതിവര്‍ഷം 5 ദശലക്ഷം കിലോഗ്രാമില്‍ കൂടുതല്‍ മത്സ്യം ഉത്പാദിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. വിവിധ ഉപരിതല,അടിത്തട്ടില്‍ വസിക്കുന്ന മത്സ്യസമ്പത്ത് പുനഃസ്ഥാപിക്കുന്നതിനും വിനോദ മത്സ്യബന്ധനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതീക്ഷിക്കുന്ന ഫലങ്ങളില്‍ നിന്ന് എമിറേറ്റിന്റെ ബീച്ചുകളെയും ദ്വീപുകളെയും ഈ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുകയും നീല കാര്‍ബണ്‍ ആവാസ വ്യവസ്ഥകളെ പിന്തുണയ്ക്കുകയും ചെയ്യും. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സമുദ്ര ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും മാത്രമല്ല, പരിസ്ഥിതി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും ആഗോള മാതൃക എന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനമുറപ്പിക്കുന്ന ഈ സംരംഭം നടപ്പാക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.