
ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് യുഎഇ
അബുദാബി : ഫെബ്രുവരി രണ്ടിന് അജ്മാന് വുഡ്ലേം പാര്‍ക്ക് സ്കൂളില്‍ ബ്രദേഴ്സ് പരപ്പ യുഎഇ പ്രവാസി കൂട്ടായ്മ നടത്തുന്ന സ്നേഹ സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പരപ്പ പ്രദേശത്തെ ക്ലബ്ബുകള്ളെ പങ്കെടുപ്പിച്ച് അബുദാബി ഖലീഫ സിറ്റിയില്‍ നടത്തിയ ടൂര്‍ണമെന്റില്‍ കമ്മാടം ബ്രദേഴ്സ് ജേതാക്കളായി. ബ്രദേഴ്സ് ഇടത്തോട് രണ്ടാം സ്ഥാനവും ഫെയര്‍ പ്ലേ ടീമിനുള്ള ട്രോഫി യുണൈറ്റഡ് പ്രതിഭാ നഗറും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി കമ്മാടം ബ്രദേഴ്സിന്റെ നൗഫലിനെയും മികച്ച ബൗളറായി ബ്രദേഴ്സ് എടത്തോടിന്റെ രാഗേഷിനെയും തിരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.താജുദ്ദീന് കാരാട്ട് അധ്യക്ഷനായി. പ്രസിഡന്റ് ഷംസുദ്ദീന് കമ്മാടം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉപദേശക സമിതി അംഗങ്ങളായ അഹമ്മദ് ഹാജി,റാഷിദ് എടത്തോട്,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഒകെ പ്രസീന്‍ പരപ്പ,ട്രഷറര്‍ അഷ്റഫ് പരപ്പ,ജനറല്‍ സെക്രട്ടറി രജീഷ് ഇടത്തോട്,ട്രഷറര്‍ സുരേഷ് കനകപ്പള്ളി,നാസര്‍ കമ്മാടം,വിനോദ് കാളിയാനം പങ്കെടുത്തു. സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് ഷംനാസ് പരപ്പ സ്വാഗതവും കണ്‍വീനര്‍ സാബിത് നമ്പ്യാര്‍കൊച്ചി നന്ദിയും പറഞ്ഞു.