
ഗള്‍ഫ് ചന്ദ്രിക 4000 സബ്സ്ക്രൈബേഴ്സിന്റെ വിജയ തിളക്കവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
അല്‍ ഐന്‍: അല്‍ ഐന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷിക ആഘോഷം ‘ദി കേരള വൈബ്’ പ്രചാരണ കണ്വെന്ഷന് സംഘടിപ്പിച്ചു. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കെഎംസിസി പ്രസിഡന്റ് സെയ്യിദ് ഷിഹാബുദ്ധീന് തങ്ങള്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.കെ ബക്കര്‍ യോഗം ഉത്ഘാടനം ചെയ്തു. ‘ദി കേരള വൈബ്’ ജനറല്‍ കണ്‍വീനറും അബുദാബി കെഎംസിസി പ്രസിഡന്റുമായ ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഗള്‍ഫ് ചന്ദ്രികയുടെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ഗള്‍ഫ് ചന്ദ്രിക സബ്സ്ക്രൈബ്ര്‍സ് കൂപ്പണ്‍ സംസ്ഥാന ഭാരവാഹികള്‍ ഏറ്റുവാങ്ങി ജില്ല ഭാരവാഹികളിലേക്ക് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞു പകര, സ്റ്റേറ്റ് സെക്രട്ടറി സലാം മാസ്റ്റര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് നിസാര്‍ തൊട്ടിയില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി, കണ്ണുര്‍ ജില്ലാ പ്രസിഡന്റ് ലത്തീഫ് മാസ്റ്റര്‍, പാലക്കാട് ജില്ലാ സെക്രട്ടറി നയിം, അബുദാബി സംസ്ഥാന കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി, അനീസ് മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മോയ്ടോട്ടി വെളേരി, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികള്‍ സന്നിഹിതരായി. ഒക്ടോബര്‍ 3, 4 ,5 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ നടക്കുന്ന ദി കേരള വൈബ് പരിപാടി വന്‍വിജയമാക്കണമെന്ന് നേതാക്കള്‍ ആഹ്വനം ചെയ്തു. വരും ദിവസങ്ങളില്‍ കേരള വൈബിന്റെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കെഎംസിസി യുടെ നേതൃത്വത്തില്‍ നടക്കും. സംസ്ഥാന ആക്റ്റിങ്ങ് സെക്രട്ടറി സമദ് പൂന്താനം സ്വാഗതവും സെക്രട്ടറി കലാം പി ഹമീദ് നന്ദിയും പറഞ്ഞു.