
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: വേനലവധിക്കാലം ആരംഭിച്ചതോടെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി യുഎഇയിലെ വിമാനത്താവളങ്ങള്‍. അടുത്ത ഏതാനും ദിവസങ്ങളില്‍ വിവിധ വിമാനത്താവളങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുക. എന്നാല്‍ കനത്ത തിരക്കിലും പ്രയാസമില്ലാതെ യാത്ര സുഖകരമാക്കുന്നതിന് വലിയ തയാറെടുപ്പുകളാണ് വിമാനത്താവളങ്ങളും നടത്തിയിട്ടുള്ളത്. ഗള്‍ഫ് നാടുകളില്‍ സ്കൂളുകള്ക്കിപ്പോള് വേനലവധിയാണ്. കുടുംബ സമേതം സ്വന്തം നാട്ടിലേക്ക് പോകുന്നവരുടെയും വിദേശ രാജ്യങ്ങളില്‍ വിനോദ യാത്ര പോകുന്നവരുടെയും വലിയ തിരക്കാണ് വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. അബുദാബി,ദുബൈ,ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ വാരാന്ത്യത്തിലാണ് യാത്രക്കാരുടെ വര്‍ധനവുള്ളത്. യാത്രയുടെ ഓരോ ഘട്ടത്തിലും സുരക്ഷ,സൗകര്യങ്ങള്‍,സേവനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എയര്‍പോര്‍ട്ടുകളില്‍ സേവനം ഉറപ്പാക്കുന്നത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളാണ് യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് നടത്തിയിട്ടുള്ളത്. മലാഗ,അന്റാലിയ,സാന്റോറിനി,നൈസ്,മൈക്കോണോസ് എന്നിവിടങ്ങളിലേക്കുള്ള സീസണല്‍ റൂട്ടുകളിലേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ വേനല്‍ അവധിക്കാലത്ത് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴു ദശത്തിലേറെ യാത്രക്കാര്‍ എത്തുമെന്നാണ് കരുതുന്നതെന്ന് ഇത്തിഹാദ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഡയരക്ടര്‍ ഷെയ്ബ് അല്‍ നുഐമി പറഞ്ഞു. ആധുനിക വിമാനനങ്ങളില് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആതിഥ്യമര്യാദയോടെ മനോഹരമായ യാത്രാനുഭവങ്ങളാണ് ചെക്ക് ഇന്‍ സമയം മുതല്‍ യാത്ര അവസാനിക്കുന്നതു വരെ ഇത്തിഹാദ് അതിഥികള്‍ക്ക് നല്‍കുന്നത്.
നാലു മണിക്കൂര്‍ മുമ്പ് എത്തണം
വരുംദിവസങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ വമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാലു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് വിവിധ എയര്‍ ലൈനുകളും എയര്‍പോര്‍ട്ട് അധികൃതരും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ വിമാനം പുറപ്പെടുന്നതിന് 30 മണിക്കൂര്‍ മുമ്പ് ആരംഭിക്കും. ഇത്തരക്കാര്‍ക്ക് ടെര്‍മിനലില്‍ സജ്ജമാക്കിയ നിരവധി ഓട്ടോമേറ്റഡ് സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ബാഗുകള്‍ തൂക്കി ടാഗ് ചെയ്യാനും ഒരു മിനിറ്റിനുള്ളില്‍ ബോര്‍ഡിങ് പാസ് നേടാനും ഇതിലൂടെ സാധ്യമാകും.
അബുദാബി ക്രൂയിസ് ടെര്‍മിനല്‍ 24 മണിക്കൂ തുറന്നു പ്രവര്‍ത്തിക്കും. യാസ് മാളിലെ ദി ഫൗണ്ടന്സിലും മുസഫ 38ല്‍ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റിനു പിറകിലും അല്‍ ഐന്‍ കുവൈത്താത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും രാവിലെ 10 മുതല്‍ രാത്രി 10 വരെ ബാഗേജുകള്‍ നല്കി ബോര്‍ഡിങ് പാസ് കൈപ്പറ്റാന്‍ കഴിയും. കൂടുതല്‍ സൗകര്യാര്‍ത്ഥം യാത്രക്കാര്‍ക്ക് മൊറാഫിക്ക് വഴി ഹോം ചെക്ക് ഇന്‍ സംവിധാനവും പ്രയോജനപ്പെടുത്താം. വിമാനം പുറപ്പെടുന്നതിന് അഞ്ച് മണിക്കൂര്‍ മുമ്പ് വരെ ഈ സൗകര്യം ലഭ്യമാണ്. 185 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന ഈ സേവനത്തില്‍ ബാഗേജ് ചെക്ക് ഇന്‍,സീറ്റ് തിരഞ്ഞെടുക്കല്‍,ബോര്‍ഡിങ് പാസുകളുടെ ഡോര്‍സ്റ്റെപ്പ് ഡെലിവറി എന്നിവ ഉള്‍പ്പെടുന്നു.അബുദാബിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് ലാന്റ് ആന്റ് ലീവ് സേവനം തടസമില്ലാത്ത ആഗമന അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാം. മൊറാഫിക്ക് സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ വിമാനം ലാന്റ് ചെയ്തു മൂന്ന് മണിക്കൂറിനകം ബാഗേജുകള്‍ അബുദാബിയില്‍ എവിടെയും എത്തിക്കും. ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഈ സേവനങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.
അമിത നിരക്കിന് മാറ്റമില്ല
ഇത്തവണയും വന്‍തുക ടിക്കറ്റിന് നല്‍കിയാണ് പ്രവാസികള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. 1600 ദിര്‍ഹം മുതല്‍ നാലായിരം വരെയാണ് അബുദാബിയില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഈടാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 1600 ദിര്‍ഹമിന് ലഭിക്കുന്ന ടിക്കറ്റില്‍ സൗജന്യ ബാ ഗേജ് അലവന്‍സ് ഇല്ലെന്നതും ശ്രദ്ധേയമാണ്. കാലങ്ങളായി പ്രതിഷേധങ്ങളും വേദനകളും അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്കില്‍ ഇതുവരെ യാതൊരു കുറവും വരുത്താന്‍ തയാറായിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ എയര്‍ലൈനുകളില്‍ ടിക്കറ്റെടുത്ത പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. നിരവധി പേരാണ് തിരിച്ചുപോരേണ്ടി വന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് കാന്‍സല്‍ ചെയ്തതും മറ്റുചില എയര്‍ലൈനുകളില്‍ ഓവര്‍ ബുക്കിങ് ഉണ്ടായതുമാണ് പലരുടെയും യാത്ര മുടക്കിയത്. ഇത്തിഹാദ് എയര്‍വേസ് നഷ്ടപരിഹാരമായി 700 ദിര്‍ഹമിന്റെ വൗച്ചറും ഹോട്ടല്‍ അക്കമേഡഷനും നല്കി യാത്രക്കാരെ ആശ്വസിപ്പിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ പതിവ് രീതിക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി