
മിഡിലീസ്റ്റില്‍ സമാധാനം തുടരാന്‍ യുഎഇക്കൊപ്പം നില്ക്കും: തുര്‍ക്കി
ദുബൈ: കെഎംസിസി തൃശൂര്‍ നിയോജക മണ്ഡലം കമ്മിറ്റി കെഎം സീതി സാഹിബിന്റെ പേരില്‍ നല്കുന്ന മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്കാരം യുഎഇയിലെ സീനിയര്‍ ജേര്‍ണലിസ്റ്റും ജയ്ഹിന്ദ് ടിവി എഡിറ്റോറിയല്‍ ചീഫുമായ എല്‍വിസ് ചുമ്മാറിന് അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ സമര്‍പിച്ചു. ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്ക്’ എന്ന ഗള്‍ഫ് അധിഷ്ഠിത വാര്‍ത്തകളും സമകാലിക സംഭവങ്ങളും സംബന്ധിച്ചുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ ടെലിവിഷന്‍ ഷോയുടെ അവതാരകനാണ് എല്‍വിസ്. ഈ പ്രോഗ്രാം മിഡില്‍ ഈസ്റ്റില്‍ നിന്ന് 850 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതുകൂടി പരിഗണിച്ചാണ് സീതി സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിനെ എല്‍വിസ് ചുമ്മാറിനെ തിരഞ്ഞെടുത്തത്.
അക്കാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ്,ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് ചാമക്കാല,സാഹിത്യകാരി ഷീല പോള്‍,ചാക്കോ ഊളക്കാടന്‍,തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ഭാരവാഹികളായ ബഷീര്‍ വരവൂര്‍,അഷ്റഫ് കൊടുങ്ങല്ലൂര്‍,അബു ഷമീര്‍,കബീര്‍ ഒരുമനയൂര്‍,സത്താര്‍ മാമ്പ്ര,ഷമീര്‍ പണിക്കത്ത്,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ഷാര്‍ജ കെഎംസിസി സംസ്ഥാന സെക്രട്ടറി ഷാനവാസ് കെഎസ്,വിവിധ മണ്ഡലം ഭാരവാഹികളായ മുസമ്മില്‍ തലശ്ശേരി,അസ്കര്‍ പുത്തന്‍ചിറ,ബഷീര്‍ സൈദ്,ഷറഫുദ്ദീന് ഗുരുവായൂര്‍,മുസ്തഫ കൈപ്പംഗലം,സലാം മാമ്പ്ര,അലി കുന്നംകുളം പങ്കെടുത്തു. തൃശൂര്‍ മണ്ഡലം ഭാരവാഹികളായ തന്‍വീര്‍ കാളത്തോട്,മുഹമ്മദ് റസൂല്‍ ഖാന്, നൗഷാദ് പി സലീം നേതൃത്വം നല്കി.