
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടിയതോടെ ജീവിത ശൈലിയിലും കൂടുതല്‍ ശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. യുഎഇയില്‍ ഇത്തവണത്തെ ഏറ്റവും കൂടിയ താപനില അല്‍ഐനിലെ സ്വീഹാനില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 46.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ ചൂട്. രണ്ടു നൂറ്റാണ്ടിനിടെ രാജ്യത്ത് ഏപ്രില്‍ മാസത്തില്‍ ആനുഭവവപ്പെടുന്ന ഏറ്റവും വലിയ ചൂടാണിത്. 2024നെ അപേക്ഷിച്ച് ഇത്തവണ യുഎഇയില്‍ മഴയുടെ ലഭ്യത നന്നേ കുറവാണ്. മറ്റു ജിസിസി രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
വേനല്‍ക്കാലത്ത് നേരിട്ട് സൂര്യപ്രകാരമേല്ക്കുന്നത് നിര്‍ജലീകരണത്തിനും സൂര്യാഘാതത്തിനും സാധ്യതയുള്ളതിനാല്‍ പുറം ജോലി ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കുകയും ഭക്ഷണ ക്രമത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം. ചൂട് കൂടിയതിനാല്‍ യുഎഇയിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കിയിരുന്നു. കനത്ത ചൂടില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പഠനത്തുടര്‍ച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയം ഇത്തരം തീരുമാനം കൈകൊണ്ടത്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ഉച്ച വിശ്രമ നിയമം വരും ദിവസം അധികൃതര്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
നമ്മുടെ ശരീര സംരക്ഷണത്തിനൊപ്പം നമ്മള് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാര്യത്തിലും വേണം പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. വാഹങ്ങളുടെ റേഡിയേറ്റര്‍,ടയര്‍,ശീതീകരണ സംവിധാനം തുടങ്ങി എല്ലാ കാര്യങ്ങളിലും ഈ സമയത്ത് പ്രരിശോധന അനിവാര്യമാണ്. കഴിയുന്നതും വാഹനം തണലില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക. ഇത് വാഹനങ്ങളുടെ ഇന്റീരിയര്‍ കൂളായി നിലനിര്‍ത്താനും വാഹനം ഉപയോഗിക്കുമ്പോള്‍ അത് തണുപ്പിക്കാന്‍ ആവശ്യമായ ഊര്‍ജത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം സൂര്യരശ്മികള്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സണ്ഷെയ്ഡോ പ്രതിഫലന കവറോ ഉപയോഗിക്കണം. കാറിന്റെ ഇന്റീരിയര്‍ ചൂടാകുന്നതില്‍ നിന്ന് ഇവ സംരക്ഷണം നല്‍കും.
മികച്ച നിലവാരത്തിലുള്ള വിന്‍ഡോ ടിന്റിങ്ങും ഉപയോഗിക്കുക. അവ നിയമപരമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വാഹനത്തില്‍ കയറുന്നതിന് മുമ്പ്,ചൂടുള്ള വായു പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നതിന് കുറച്ച് സമയത്തേക്ക് വിന്‍ഡോ ഗ്ലാസുകള്‍ തുറന്നുവെക്കാന്‍ ശ്രദ്ധിക്കുക. ഇത് അകത്തെ ചൂടുള്ള വായു പുറന്തള്ളാന്‍ സഹായിക്കും. ഡ്രൈവിങ് ആരംഭിച്ചാല്‍ എയര്‍ കണ്ടീഷനിങ് ഉപയോഗിച്ച് ഇന്റീരിയര്‍ തണുപ്പിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. അതോടൊപ്പം ചൂട് കാലത്ത് വാഹനത്തിന്റെ എയര്‍ ഫില്‍റ്റര്‍,എസി ഗ്യാസ് എന്നിവ പരിശോധിച്ചു കാര്യക്ഷമത ഉറപ്പുവരുത്തണം.
കൂടാതെ കൂളന്റ്,ബാറ്ററി,ടയര്‍ എന്നിവയുടെ പ്രവര്‍ത്തനവും പ്രത്യേകം ശ്രദ്ധിക്കണം. ടയറുകള്‍ ചൂടുള്ള താപനിലയില്‍ വികസിക്കാന്‍ ഇടയാക്കും. ഇത് ടയര്‍പൊട്ടിയുള്ള അപകടങ്ങളിലേക്കു നയിച്ചേക്കാം. കാലഹരണപ്പെട്ട ടയറുകള്‍ ഗതാഗത വകുപ്പിന്റെ നിയമങ്ങള്‍ക്കനുസരിച്ചു സമയാസമയങ്ങളില്‍ മാറ്റുക. മികച്ച നിലവാരത്തിലുള്ള ടയറുകള്‍ മാത്രം ഉപയോഗിക്കുക.