
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: അബുദാബിയില്‍ ചെറിയ ട്രാഫിക് അപകടങ്ങള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ പെട്ടന്ന് തന്നെ മാറ്റണമെന്ന് അബുദാബി പൊലീസ്. സായിദ് ആപ്പ് വഴി അപകടങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം. റോഡിനു നടുവില്‍ വാഹനങ്ങള്‍ മാറ്റാതിരുന്നാല്‍ 1000 ദിര്‍ഹം പിഴ ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.