
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: റമസാന്‍ മാസത്തിന്റെ വിശുദ്ധിയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും ഓര്‍മിപ്പിക്കുന്ന ഉദ്യമത്തിലൂടെ ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ഈ വര്‍ഷവും തൊഴിലാളികളുടെ ഹൃദയങ്ങള്‍ തൊടുന്നു. ‘നന്മ ബസ്’ എന്ന പദ്ധതിയിലൂടെ ദുബൈയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ദിവസവും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുകയാണ്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്,ദുബൈ ചാരിറ്റി അസോസിയേഷന് എന്നിവയുമായി സഹകരിച്ചാണ് ഈ മനുഷ്യത്വപരമായ പ്രവര്‍ത്തനം നടത്തുന്നത്.ദുബൈ നഗരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റമസാനിലും ചേര്‍ത്തുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തില്‍ പോഷകസമൃദ്ധമായ ഇഫ്താര്‍ ഭക്ഷണം അവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ വര്‍ഷം റമസാന്‍ മാസത്തില്‍ 1,50,000 ഭക്ഷ്യപ്പൊതികള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ദിവസവും 5,000 പൊതികള്‍ ജബല്‍ അലി,അല്‍ ഖൂസ്,ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്,മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളില്‍ എത്തിക്കും.
ദുബൈയിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാക്കുന്നുവെന്ന് ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറലും പിസിഎല്‍എ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ‘റമസാന്‍ നല്‍കലിന്റെയും സഹാനുഭൂതിയുടെയും യഥാര്‍ത്ഥ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതാണ്. ‘നന്മ ബസ്’ സംരംഭത്തിലൂടെ സാമൂഹിക ഉത്തരവാദിത്ത മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും ദുബൈയുടെ സമൃദ്ധിക്ക് സംഭാവന നല്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അന്തരീക്ഷം വളര്‍ത്താനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ഡയരക്ടര്‍ ജനറല്‍ സാലിഹ് സാഹിര്‍ അല്‍ മസ്്റൂയി,ദുബൈ ചാരിറ്റി അസോസിയേഷന് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അഹമ്മദ് അല്‍ സുവൈദി എന്നിവരും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം വളര്‍ത്തുന്നതിനും കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ ഊന്നിപ്പറഞ്ഞു.വെസ്റ്റേണ്‍ യൂണിയന്,മുസ്തഫ ബിന്‍ അബ്ദുല്ലത്തീഫ് ഗ്രൂപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. മാക്സ് റീച്ച് അഡ്വര്‍ടൈസിങ് ആണ് പദ്ധതിയുടെ സംഘാടകര്‍. റമസാന്‍ മാസത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ദുബൈയുടെ തുടര്‍ച്ചയായ പുരോഗതിക്ക് സംഭാവന നല്കുന്ന തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തം വളര്‍ത്തുന്നതിനും ജിഡിആര്‍എഫ്എയുടെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു.