
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം തൊഴില്‍ സ്ഥാപനങ്ങളോട് ശക്തമായി ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ പരിശോധന നടത്തിയതില്‍ 1300 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മൊത്തം 34 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ മൂന്നാം വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് പിഴകള്‍ സംബന്ധിച്ച 2020 ലെ കാബിനറ്റ് പ്രമേയം(21),ലൈസന്‍സുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്ത രജിസ്റ്റര്‍ ചെയ്ത ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ നടപടിക്രമം സംബന്ധിച്ച 2024ലെ മന്ത്രിതല പ്രമേയം(318) എന്നിവയിലെ വ്യവസ്ഥകള്‍ക്കനുസൃതമായി,മന്ത്രാലയത്തിന്റെ സംവിധാനങ്ങളില്‍ പുതിയ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് തടയുന്നതിനുള്ള നടപടികളും സ്ഥാപന ഉടമകള്‍ക്കെതിരെ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന സ്ഥാപനങ്ങള്‍ അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും യുഎഇയില്‍ നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും നല്‍കുകയും ചെയ്യണമെന്ന് മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
കാലാഹരണപ്പെട്ട ലൈസന്‍സുകളില്‍ തൊഴിലാളികളെ പരിപാലിക്കുന്നത് ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ പ്രത്യാഘാതങ്ങള്‍ സ്ഥാപന ഉടമകള്‍ക്കും രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും ബാധകമാണ്. പ്രത്യേകിച്ച് യഥാര്‍ത്ഥ തൊഴില്‍ ബന്ധം നിലവിലില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇത് നിയമനിര്‍മ്മാണത്തിന്റെ വ്യക്തമായ ലംഘനമാണ്. അത്തരം സ്ഥാപനങ്ങള്‍ കണ്ടെ ത്തി നടപടിയെടുക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അധികാരികള്‍ക്ക് അതിന്റെ പ്രവര്‍ത്തന നില വിലയിരുത്താന്‍ കഴിയും. അംഗീകൃത ബിസിനസ്സ് പ്രവര്‍ത്തനം,സ്പോണ്സര് ചെയ്ത തൊഴിലാളികളുടെ എണ്ണം,മന്ത്രാലയവുമായുള്ള ഇടപാട് നീക്കങ്ങള്‍,മറ്റു മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി