
ലിംഗസമത്വം ശക്തിപ്പെടുത്താന്‍ യുഎഇ
ദുബൈ: എമിറേറ്റില്‍ പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ പണമടച്ചുള്ള പാര്‍കിംഗ് ഏര്‍പ്പെടുത്തി. നമസ്കാര സമയത്ത് ഒരു മണിക്കൂര്‍ സൗജന്യമായിരിക്കും. ആഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരും. ദുബൈയിലെ 59 പള്ളികളിലെ 2100 പാര്‍കിംഗ് സ്ഥലങ്ങളിലായിരിക്കും പാര്കിന് കമ്പനി പാര്‍കിംഗ് കൈകാര്യം ചെയ്യുക. 24 മണിക്കൂര്‍ പെയ്ഡ് പാര്‍കിംഗ് സംവിധാനം നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഈ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സോണ്‍ എം (സ്റ്റാന്‍ഡേര്‍ഡ്) അല്ലെങ്കില്‍ സോണ്‍ എംപി (പ്രീമിയം) ആയി അറിയപ്പെടും. 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ഫീസ് ഈടാക്കും. പ്രാര്‍ത്ഥന സമയത്ത്, പള്ളി സന്ദര്‍ശകര്‍ക്ക് ഒരു മണിക്കൂര്‍ വരെ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയും. 59 പാര്‍കിംഗ് ഏരിയകളില്‍ 41 എണ്ണം സോണ്‍ എമ്മിലും 18 എണ്ണം സോണ്‍ എംപി യിലുമായിരിക്കും. എം-സോണ്‍ സ്റ്റാന്‍ഡേര്‍ഡ് പാര്‍കിംഗ് ഏരിയ ആയിരിക്കും. അര മണിക്കൂറിന് 2 ദിര്‍ഹവും ഒരു മണിക്കൂറിന് 4 ദിര്‍ഹവും. എംപി സോണില്‍ പ്രീമിയം പാര്‍ക്കിംഗ് താരിഫ് അര മണിക്കൂറിന് 2 ദിര്‍ഹവും ഓഫ്പീക്ക് സമയങ്ങളില്‍ ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ്. എംപി അര മണിക്കൂറിന് 3 ദിര്‍ഹവും തിരക്കേറിയ സമയങ്ങളില്‍ ഒരു മണിക്കൂറിന് 6 ദിര്‍ഹവും ആയിരിക്കും. പാര്‍കിംഗ് സേവനങ്ങള്‍ നല്കുന്ന പാര്കിന് കമ്പനി ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റുമായി ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. ആരാധനകള്ക്കെത്തുന്ന സന്ദര്‍ശകരുടെ സൗകര്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പാര്ക്കിന് സിഇഒ മുഹമ്മദ് അബ്ദുല്ല അല്‍ അലി പറഞ്ഞു.