
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
അബുദാബി: മിഡിലീസ്റ്റില്‍ സമാധാനം തുടരുന്നതിന് യുഎഇയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അബുദാബിയിലെ ഖസര്‍ അല്‍ ഷാത്തിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ച. പരസ്പര താല്പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച നടത്തി. എല്ലാ രാജ്യങ്ങളുടെയും താല്പര്യങ്ങള് നിറവേറ്റുന്ന രീതിയില്‍ പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാഷ്ട്ര നേതാക്കളും ഊന്നിപ്പറഞ്ഞു. തുര്‍ക്കിയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനും പൊതുവായ താല്പര്യങ്ങള്ക്ക് അനുസൃതമായി അവ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ ശൈഖ് മുഹമ്മദും ഹകാന്‍ ഫിദാനും പങ്കുവച്ചു.
യുഎഇയുടെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദിനെ അറിയിച്ചു. തുര്‍ക്കി ഭരണകൂടത്തിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും അഭിവൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെയന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും ആശംസിച്ചു. തര്ക്കി പ്രസിഡന്റിന് തന്റെ ആശംസ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്,സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി,സഹമന്ത്രി ഖലീഫ ഷഹീന് അല്മര്റാര്,നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.