
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: യുഎഇയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യത്തിനും ക്ഷേമത്തിനും മികച്ച സേവനങ്ങള്‍ നടത്തിയ യുഎഇ തീര്‍ത്ഥാടന കാര്യാലയത്തിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രശംസ. ഈ വര്‍ഷത്തെ യുഎഇ ഹജ്ജ് പ്രതിനിധി സംഘത്തിന് അബുദാബി ഖസര്‍ അല്‍ ബഹറില്‍ നല്കിയ സ്വീകരണത്തിലാണ് പ്രസിഡന്റ് തീര്‍ത്ഥാടന കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. യുഎഇ തീര്‍ത്ഥാടകര്‍ക്ക് പുണ്യസ്ഥലങ്ങളില്‍ എത്തുന്നത് മുതല്‍ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നത് വരെ സമഗ്രമായ പിന്തുണ നല്കുന്നതില് ഓഫീസ് നടത്തിയ ശ്രമങ്ങളെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സഊദി അറേബ്യയില്‍ തീര്‍ത്ഥാടകരെ സേവിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഓഫീസ് നടപ്പിലാക്കിയ സംരംഭങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. വരും വര്‍ഷങ്ങളില്‍ യുഎഇ തീര്‍ത്ഥാടകരുടെ ഹജ്ജ് യാത്ര മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനായി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ അദ്ദേഹം അറിയിച്ചു. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരെ ഫലപ്രദമായി സേവിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും പ്രസിഡന്റ് നിര്‍ദേശിച്ചു. യുഎഇ തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന മൊത്തത്തിലുള്ള അനുഭവവും സേവനങ്ങളും വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ദേശീയ സ്ഥാപനങ്ങളുടെ ശക്തമായ സഹകരണവും ഏകോപനവും ജനറല്‍ അതോറിറ്റി ഓഫ് ഇസ്്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് ചെയര്‍മാനും യുഎഇ തീര്‍ത്ഥാടന കാര്യാലയം മേധാവിയുമായ ഡോ. ഉമര്‍ ഹബ്തൂര് അല്‍ ദാരി എടുത്തുപറഞ്ഞു.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി