
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
അബുദാബി: യുഎഇ രാഷ്ട്രമാതാവും ജനറല്‍ വനിതാ യൂണിയന് ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന് സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തുര്‍ക്കിയിലെത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭാര്യ എമിന് ഉര്ദുഗാന് ഇസ്താംബൂളില്‍ ശൈഖ ഫാത്തിമയെ സ്വീകരിച്ചു. സാമൂഹികവും മാനുഷികവുമായ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്ത്രീ ശാക്തീകരണം,കുട്ടികളുടെയും കുടുംബത്തിന്റെയും പിന്തുണ,ഈ മേഖലകളില്‍ വിജയകരമായ അനുഭവങ്ങളുടെ കൈമാറ്റം എന്നിവ പങ്കുവക്കുന്നതിനുള്ള സുപ്രധാന അവസരമാണ് സന്ദര്‍ശനമെന്ന് ശൈഖ ഫാത്തിമ വ്യക്തമാക്കി.പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്‍മാനും എര്‍ത്ത് സായിദ് ഫിലാന്ത്രോപ്പീസ് ചെയര്‍മാനുമായ ശൈഖ തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭാര്യ ശൈഖ സലാമ ബിന്ത് ഹംദാന്‍ അല്‍ നഹ്യാന്,അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭാര്യ ശൈഖ ഷംസ ബിന്ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്,അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമി,കമ്മ്യൂണിറ്റി വികസന മന്ത്രി ഷമ ബിന്ത് സുഹൈല്‍ അല്‍ മസ്രൂയി,വിദ്യാഭ്യാസ മന്ത്രി സാറ ബിന്ത് യൂസുഫ് അല്‍ അമീരി,കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല്‍ ദഹക് അല്‍ ഷംസി,കുടുംബ മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈല്‍,യുഎഇ മന്ത്രിസഭയുടെ സഹമന്ത്രിയും സെക്രട്ടറി ജനറലുമായ മറിയം ബിന്ത് അഹമ്മദ് അല്‍ ഹമ്മദി,സഹമന്ത്രിമാരായ ഡോ. മൈത ബിന്ത് സലേം അല്‍ ഷംസി,ഉഹൂദ് ബിന്ത് ഖല്ഫാന് അല്‍ റൂമി,നൗറ ബിന്ത് മുഹമ്മദ് അല്‍ കാബി,ആലിയ ബിന്ത് അബ്ദുല്ല അല്‍ മസ്രൂയി,ഖലീഫ ഷഹീന് അല്‍ മറര് തുടങ്ങിയ പ്രതിനിധി സംഘം ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിനെ അനുഗമിക്കുന്നുണ്ട്.