
ഗ്ലോബല്‍ ഫുഡ് വീക്കിന് അബുദാബിയില്‍ തുടക്കം; പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനവുമായി ലുലു ഗ്രൂപ്പ്
റിയാദ് : ലുലുവിന്റെ സഊദി അറേബ്യയിലെ 71ആമത്തെ സ്റ്റോര്‍ റിയാദ് തുവൈഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സഊദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അല്‍ അഹംരി, ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ചേംബര്‍ ബോര്‍ഡ് അംഗം തുര്‍ക്കി അല്‍അജ്ലാന്‍, സഊദി അറേബ്യയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ദഹേരി, സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. സഊദി അറേബ്യയുടെ വിഷന്‍ 2030ന് പിന്തുണയേകി റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്റ്റോര്‍.ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് തുവൈഖിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി വ്യക്തമാക്കി. 65,000 സ്ക്വയര്‍ ഫീറ്റിലുള്ള തുവൈഖ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഉപഭോക്താകള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ, സഊദി ലുലു ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.