
കരുത്തുറ്റ സൈന്യം രാജ്യത്തിന്റെ നേട്ടം: ലഫ്.ജനറല്‍ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ്
തിരുവനന്തപുരം: കേരളത്തില്‍ സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങി വെച്ച ചര്‍ച്ചക്ക് സമ്മിശ്ര പ്രതികരണം. അവധിക്കാലം മാറ്റുന്നത് അത്ര എളുപ്പമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മന്ത്രിയുടെ പൊടുന്നനെയുള്ള നിര്‍ദേശത്തോട് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രളയമുണ്ടായത് ആഗസ്റ്റ് മാസത്തിലാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ ചട്ടപ്രകാരമാണ് മധ്യവേനലവധിയും വിദ്യാലയങ്ങളുടെ മറ്റു ക്രമീകരണങ്ങളും നടന്നുപോവുന്നത്. ഏതെങ്കിലും തരത്തിലുള്ള മാറ്റം വേണമെങ്കില്‍ ചട്ടത്തില്‍ മാറ്റം വരുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. തിടുക്കത്തില്‍ ഇത്തരമൊരു മാറ്റത്തിലേക്ക് സര്‍ക്കാര്‍ പോവില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മെഡിക്കല്‍ പ്രവേശന നടപടികള്‍ നീറ്റ്-യുജി പരീക്ഷകള്‍ തുടങ്ങി യൂണിവേഴ്സിറ്റികളിലെ അഡ്മിഷന് തുടങ്ങിയവയെ ബാധിക്കും. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയതല പരീക്ഷകളുടെ രണ്ടാം സെഷന് നടക്കുന്നത് ഏപ്രില്‍ ആദ്യമാണ്. രണ്ടാം വര്‍ഷ പ്ലസ്ടു പരീക്ഷക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം പ്രവേശന പരീക്ഷകള്‍ എഴുതേണ്ടത്. കൂടാതെ ബിരുദപഠനത്തിനായി വിദേശത്തേക്ക് പോവുന്ന വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കും. ഇങ്ങനെ നിരവധി കടമ്പകള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നു. മാര്‍ച്ചിലെ ചൂടില്‍ പരീക്ഷ നടത്തുന്നതില്‍ ഇപ്പോള്‍ തന്നെ എതിര്‍പ്പുകളുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടും മധ്യവേനലവധി മാറ്റത്തിന് വെല്ലുവിളിയാണ്. കുടിവെള്ളവും കാറ്റും വെളിച്ചവുമില്ലാത്ത സര്‍ക്കാര്‍ സ്കൂളികളില്‍ കടുത്ത വേനലില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ബഹുഭൂരിപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും സംവിധാനമില്ല. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്. ഇതെല്ലാം പരിഹരിക്കാതെ എങ്ങനെ അവധിക്കാലം മാറ്റുമെന്നാണ് ചോദ്യം. സ്കൂള്‍ സമയമാറ്റം എളുപ്പത്തില്‍ സാധ്യമായതിന്റെ ചുവടുപിടിച്ചാണ് മന്ത്രിക്ക് ഇത്തരമൊരു ആശയം പൊടുന്നനെ ഉണ്ടായതെന്നാണ് പറയുന്നത്. സ്കൂള്‍ സമയമാറ്റവും സൂംബനൃത്തവും നടപ്പാക്കിയതു പോലെ മധ്യവേനലവധിയും മാറ്റാമെന്നാണ് ചിന്തയാണ് വിദ്യാഭ്യാസ മന്ത്രിക്കുള്ളത്. വിശദമായ പഠനവും കൃത്യതയോടെയുള്ള ചര്‍ച്ചകളും ഇക്കാര്യത്തില്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.