
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ദുബൈ: റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഹത്തയില്‍ പുതിയ ഡ്രൈവിങ് പരിശീലന,ലൈസന്‍സിങ് കേന്ദ്രം ആരംഭിച്ചു. ഹത്തയിലെ താമസക്കാരുടെ സേവന ലഭ്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ടിഎ പുതിയ കേന്ദ്രം തുടങ്ങിയത്. ദുബൈ ആര്‍ടിഎയുടെ 27ാമത് അംഗീകൃത ഡ്രൈവിങ് ലൈസന്‍സിങ് കേന്ദ്രമാണിത്. എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് വികസിപ്പിച്ച പുതിയ കേന്ദ്രം,സ്വകാര്യ മേഖലയുമായി സഹകരിച്ച് പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമാണ്. സമാനമായ സേവനങ്ങള്‍ക്കായി മുമ്പ് ദുബൈയിലേക്കോ മറ്റ് എമിറേറ്റുകളിലേക്കോ പോകേണ്ടി വന്ന ഹത്ത നിവാസികള്‍ക്ക് ഡ്രൈവിങ് സംബന്ധമായ സേവനങ്ങളുടെ ഗുണനിലവാരവും സൗകര്യവും ഉയര്‍ത്തുന്നതിന് കേന്ദ്രം ഉപകാരപ്പെടും.
അവശ്യ ഡ്രൈവിങ് ലൈസന്‍സിങ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലൂടെ പ്രാദേശിക സമൂഹങ്ങളെ സേവിക്കുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. ഇത് ഹത്തയുടെ വികസനത്തെ പിന്തുണയ്ക്കുമെന്നും മേഖലയിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹത്തയെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിനൊപ്പം താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ദുബൈ സര്‍ക്കാറിന്റെ കാഴ്ചപ്പാടുമായി ഈ സംരംഭം യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഹത്ത ബ്രാഞ്ച് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ട്രാഫിക് ഫയല്‍ തുറക്കല്‍,തിയറി,പ്രാക്ടിക്കല്‍ പരിശീലനങ്ങള്‍, ഡ്രൈവിങ് ടെസ്റ്റുകള്‍,മോട്ടോര്‍ സൈക്കിളുകള്‍ക്കും ലൈറ്റ് വാഹനങ്ങള്‍ക്കും ലൈസന്‍സ് നല്കല് എന്നിവയുള്‍പ്പെടെയുള്ള സമ്പൂര്‍ണ സേവനങ്ങള്‍ ഇവിടെ സജ്ജമാണ്.
മാനുവല്‍,ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള്ക്കുള്ള ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് നഗരത്തിലെ ഡ്രൈവിങ് പരിശീലന അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 8:15 മുതല്‍ രാത്രി 11:00 വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 മുതല്‍ 2:30 വരെ ജുമുഅക്ക് ഇടവേളയുണ്ട്. ഉച്ചയ്ക്ക് 2:30 മുതല്‍ 3:30 വരെ ദൈനംദിന സേവന ഇടവേളയുമുണ്ടായിരിക്കും. ശനിയാഴ്ചകളില്‍ രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെ രജിസ്ട്രേഷനായി മാത്രമേ കേന്ദ്രം പ്രവര്‍ത്തിക്കുകയുള്ളൂ.