സണ്ണി ചാക്കോക്ക് യാത്രയയപ്പ് നല്കി

വ്യവസായം, ടെക്നോളജി, ഇന്നോവേഷന്‍, നിക്ഷേപ രംഗങ്ങളിലെ മികച്ച സംഭാവനകള്‍ കൂടി വിലയിരുത്തിയാണ് പട്ടിക
ദുബൈ: റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാന്‍സ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളില്‍ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ The 100 NRIs പട്ടിക പുറത്തിറക്കി. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡില്‍ ഈസ്റ്റ് ഓണ്ട്രോപ്രിണര് (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരന്. ജെംസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ സണ്ണി വര്‍ക്കി, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാന് ചില്വാന്, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്, ബുര്‍ജീല്‍ ഹോള്‍ഡിങ്ങ് സ്ഥാപകനും ചെയര്‍മാനുമായ ഡോ ഷംഷീര്‍ വയലില്‍ എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടം നേടി. മിഡില്‍ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകള്‍ എടുത്ത് കാണേണ്ടതെന്ന് മാഗന്‍സിന്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ല്‍ സംവിധാനമാണ് ലുലു മിഡില്‍ ഈസ്റ്റില്‍ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളര്‍ച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാര്‍ത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ല്‍ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങള്‍ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡില്‍ ഈസ്റ്റ് ഓണ്ട്രോപ്രിണര് അഭിപ്രായപ്പെട്ടു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബൈ ആസ്ഥാനമായ ബിന്‍.എന്‍.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിന്‍.എന്‍.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, എസ്. ഒ. എല്‍. പ്രോപ്പര്‍ട്ടീസ് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടര്‍ മനീഷ് മല്‍ഹോത്ര തുടങ്ങിയവര്‍ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീന്, ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകന്‍ ഫിറോസ് മര്‍ച്ചന്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയര്മാന് റിസ്വാന് സാജന്, ഏരീസ് ഗ്രൂപ്പ് ചെയര്മാന് സോഹന്‍ റോയ്, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്മാന് രമേഷ് രാമകൃഷ്ണന്, ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി ഷംലാല്‍ അഹമ്മദ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അപ്പാരല്‍ ഗ്രൂപ്പ് സിഇഒ സിമ ഗന്‍വാനിവേദ്, മാസ്റ്റര്‍ കാര്‍ഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോന്, ജംബോ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ വിദ്യ ഛബ്രിയ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എംഡി അലിഷ മൂപ്പന്, വെന്‍ച്വര്‍ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളില്‍ മുന്‍ നിരയില്‍ ഇടം നേടിയവര്‍. പട്ടികയില്‍ സ്വാധീന ശക്തിയായി മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി. പട്ടികയില്‍ 22 മലയാളികള്‍ ഇടംനേടി.
എം.എ. യൂസഫലി, സണ്ണി വര്‍ക്കി, ആസാദ് മൂപ്പന്, ഷംസീര്‍ വയലില്‍, അദീബ് അഹമ്മദ്, പി.എന്‍.സി.മേനോന്, സുനില്‍ ജോണ്‍, തുംബൈ മൊയ്തീന്, ബിനോയ് കുര്യന്, രവി പിള്ള, ശോഭ മേനോന്, ഷം ലാല്‍ അഹമ്മദ്, അലീഷ മൂപ്പന്, ദിനോ വര്‍ക്കി, സോഹന്‍ റോയ്, രമേഷ് രാമകൃഷ്ണന്, ആഷിഷ് കോശി, രവി പി.എന്‍.സി. മേനോന്, ജോയ് ആലുക്കാസ്, കെ.പി. ബഷീര്‍, സിദീഖ് അഹമ്മദ്, ശരത് നായര്‍.
‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’: സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി