
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ജെയ്വാക്കിങ്,സ്കൂട്ടര്‍ ദുരുപയോഗത്തിലൂടെ ഈ വര്‍ഷം ആദ്യ അഞ്ചു മാസങ്ങളിലായി ദുബൈയില്‍ പതിമൂന്ന് പേര് മരിച്ചതായി ദുബൈ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 254 ഇ സ്കൂട്ടര്‍,സൈക്കിള്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 10 പേര് മരിക്കുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 17 പേര്‍ക്ക് ഗുരുതരമായ പരിക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ജെയ്വാക്കിങ്ങിന് 28,027 പിഴകളാണ് ചുമത്തിയിട്ടുള്ളത്. 15,029 സ്കൂട്ടറുകള് പിടിച്ചെടുത്തു. അനുചിതമായ ക്രോസിങ്ങുകളും സ്കൂട്ടര്‍ ദുരുപയോഗവും ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 13 മരണങ്ങള്‍ക്ക് കാരണമാക്കിയതായും ദുബൈ പൊലീസ് പറഞ്ഞു. ലൈസന്‍സില്ലാത്ത കൗമാരക്കാര്‍ അശ്രദ്ധമായി ഓടിക്കുന്ന ഇലക്ട്രിക് ബൈക്കുകളുടെയും ഇ സ്കൂട്ടറുകളുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ഇസ്കൂട്ടര് അപകട മരണങ്ങള് സംഭവിച്ചു. രണ്ടിലും 15ഉം ഒമ്പതും വയസുള്ള കുട്ടികളാണ് മരിച്ചത്.