
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
ഗസ്സ: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ നടത്തുന്ന ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ ഭാഗമായി 13 യുഎഇ സഹായ ട്രക്കുകള്‍ ഗസ്സയിലെത്തി. കമ്മ്യൂണിറ്റി അടുക്കളകള്ക്കായുള്ള ഭക്ഷണസാധനങ്ങള്‍,ബേക്കറി ഉപകരണങ്ങള്‍,ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്ള കിറ്റുകള്‍ എന്നിവയാണ് ട്രക്കുകളിലുള്ളത്. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 മുഖേന ഗസ്സയിലെ ദുഷ്കരമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്കായുള്ള യുഎഇയുടെ മാനുഷിക സഹായ പ്രവാഹം തുടരുകയാണ്. ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ സഹായ ഹസ്തം.