
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
അബുദാബി: മുവ്വായിരത്തിലേറെ പുറം തൊഴിലാളികള്‍ക്ക് ഈ വേനല്‍ക്കാലത്ത് സുരക്ഷിതവും അടിയന്തിര പ്രതികരണ ശേഷിയും നല്‍കുന്നതിനായി സൗജന്യ ക്ലാസുകളിലൂടെയും കാമ്പയിനുകളും സൗജന്യ അഗ്നിസുരക്ഷാ,സിപിആര്‍ പരിശീലനങ്ങള്‍ നല്കി. റേവാഖ് ഔഷ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ സാക്ഷ്യപ്പെടുത്തിയ സുരക്ഷാ പരിശീലനം നല്‍കിയത്. ബ്രിട്ടീഷ് അവാര്‍ഡ് സ്ഥാപനമായ നാഷണല്‍ എക്സാമിനേഷന് ബോര്‍ഡ് ഇന്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി ചേര്‍ന്നാണ് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയത്. അതേസമയം, കടുത്ത വേനല്‍ക്കാല മാസങ്ങളില്‍ പുറം ജോലിക്കാര്‍ക്കിടയില്‍ ചൂടിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ഗ്രാജ്വേറ്റ്സ് (എകെഎംജി) എന്ന ഡോക്ടര്‍മാരുടെ സംഘടനയും ‘ബീറ്റ് ദി ഹീറ്റ്’ കാമ്പയിന് കാമ്പയിനുമായി രംഗത്തുണ്ട്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാമ്പയിനില്‍ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതിനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്.