
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ദുബൈ : പൊതുമാപ്പ് ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ദുബൈയില്‍ 4000 ജോലി അഭിമുഖങ്ങള്‍ നടത്തിയതായി ജിഡിആര്‍എഫ്എ. പൊതുമാപ്പിലൂടെ താമസം നിയമവിധേയമാക്കുന്നവര്ക്കാണ് വിവിധ കമ്പനികള്‍ ജോലി അവസരങ്ങളുമായി എത്തിയത്. യോഗ്യതയും അനുഭവ പരിചയവും കണക്കിലെടുത്ത് 58 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിച്ചിട്ടുണ്ട്. പൊതുമാപ്പ് സംബന്ധിച്ച് ജിഡിആര്‍എഫ്എ ബുധനാഴ്ച പുറത്തു വിട്ട കണക്കാണിത്. വരും ദിവസങ്ങളിലും കൂടുതല്‍ കമ്പനികള്‍ തൊഴിലവസരവുമായി എത്തുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കി. യുഎഇയില്‍ സപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിസ ലംഘകര്‍ക്ക് യുഎഇയില്‍ നിയമപരമായി തുടരാനോ വിലക്കുകളോ പിഴകളോ ഫീസോ ഇല്ലാതെ രാജ്യം വിടാനോ പൊതുമാപ്പിലൂടെ സാധിക്കും.