
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ഷാര്‍ജ : ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് തടവുശിക്ഷ അനുഭവിക്കുന്ന 683 പേരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാ ര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം. ശിക്ഷ വിധിച്ച് ജയില്‍വാസികളായ വിവിധ രാജ്യക്കാരായ പൗരന്മാര്ക്ക് ഈ ആനുകൂല്യത്തില്‍ പുറംലോകം കാണാനാകും. കുറ്റകൃത്യത്തിന്റെ ഗൗരവവും ശിക്ഷ കാലയളവിലെ പെരുമാറ്റവും മാനദണ്ഡമാക്കിയാണ് മാപ്പനുവദിക്കാന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. കുടുംബത്തോടൊപ്പം ചേരുന്നതോടെ ഇവര്‍ പുതിയ ജീവിതം ആരംഭിക്കുമെന്നും അത് സമൂഹത്തിനും നാടിനും മുതല്‍ കൂട്ടാവുമെന്നും ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത്രയും ഉദാര സമീപനം സ്വീകരിച്ച ഷാര്‍ജ ഭരണാധികാരിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.