
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: പ്രജനനകാലത്ത് മത്സ്യ ഇനങ്ങള്‍ വിറ്റതിന് അബുദാബിയിലെ എട്ട് ചില്ലറ മത്സ്യ വില്പന ശാലകള്‍ക്ക് പിഴ ചുമത്തി. പരിസ്ഥിതി ഏജന്‍സി അബുദാബി (ഇഎഡി) നടത്തിയ പരിശോധനയിലാണ് ബദാ എന്ന മത്സ്യം വില്പന നടത്തുന്നതായി കണ്ടെത്തിയത്. പ്രജനന കാലമായതിനാല്‍ നിലവില്‍ ഇതിന്റെ മത്സ്യബന്ധനവും വ്യാപാരവും നിരോധിച്ചിട്ടുണ്ട്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുക,പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുക,പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിടുന്ന എമിറേറ്റില്‍ നിലവിലുള്ള പാരിസ്ഥിതിക ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്ന് ഏജന്‍സി വ്യക്തമാക്കി. അബുദാബിയിലെ മത്സ്യസമ്പത്തിന്റെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്ന ബദാ മത്സ്യങ്ങള്‍ പ്രധാന വാണിജ്യ ഇനമായാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ എമിറേറ്റിലെ മത്സ്യബന്ധന മാനേജ്മെന്റിനായി പരിസ്ഥിതി ഏജന്‍സി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി പരിസ്ഥിതി സുസ്ഥിരതാ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന തരത്തില്‍ മത്സ്യബന്ധന,മത്സ്യ വ്യാപാര മേഖലകളിലെ എല്ലാ പങ്കാളികളും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഏജന്‍സി വ്യക്തമാക്കി.