
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : ടിക് ടോക്കില്‍ ജനപ്രിയമായ ദുബൈ ചോക്ലേറ്റ് ബാറുകള്‍ ജര്‍മന്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. തെക്കന്‍ ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലേക്ക് വില്പനക്കായി എത്തിച്ച 100 ദുബൈ ചോക്ലേറ്റ് ബാറുകളാണ് കസ്റ്റംസ് പിടികൂടിയത്. ടിക്ടോക്കില്‍ ജനപ്രിയമായ ചോക്ലേറ്റ് ബാറുകള്‍ വാങ്ങാന്‍ ആളുകള്‍ മണിക്കൂറുകളോളം വരിനില്‍ക്കുകയായിരുന്നു. പിസ്തയും ക്രിസ്പി ഷ്രെഡഡ് ഫിലോ പേസ്ട്രിയും കൊണ്ട് നിറച്ച ദുബൈ ചോക്ലേറ്റിന് ജര്‍മനിയില്‍ ഏകദേശം 25 യൂറോ വിലവരും.
ഹാംബര്‍ഗ് വിമാനത്താവളത്തില്‍ ഒരു സ്ത്രീയില്‍ നിന്നാണ് 90 കിലോ (198 പൗണ്ട്) ആഢംബര ദുബൈയ് ചോക്ലേറ്റ് പിടിച്ചെടുത്തത്. ഇതിന്റെ ഇറക്കുമതി തീരുവ മാത്രം നൂറിലേറെ യൂറോ വരും.