
മികച്ച കണ്ടന്റ് നിര്‍മിതികള്‍ക്ക് യുഎഇ യൂട്യൂബ് അക്കാദമി തുടങ്ങി
ദുബൈ: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഒമാന്‍ കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ ആദ്യഘട്ടത്തില്‍ തന്നെ മലയാളി സംരംഭകന് ലഭിച്ചു. യുഎഇയില്‍ നിന്നുള്ള മലയാളി സംരംഭകനും പഴം-പച്ചക്കറി മൊത്ത വ്യാപാര രംഗത്തെ പ്രമുഖ ഗ്രുപ്പായ എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ. മുഹമ്മദ് അലി തയ്യലിനാണ് പത്ത് വര്‍ഷത്തെ ഒമാന്‍ ഗോള്‍ഡന്‍ വിസ ലഭിച്ചത്. മലപ്പുറം ജില്ലയിലെ തിരൂര്‍ അല്ലൂര്‍ സ്വദേശിയാണ് മുഹമ്മദലി. കഴിഞ്ഞ മാസമാണ് ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി നിക്ഷേപകരെയും വിദഗ്ധരായ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ഗോള്‍ഡന്‍ വിസ പദ്ധതിക്ക് തുടക്കം കുറിച്ചത്. ദീര്‍ഘകാല നിക്ഷേപം, സ്വകാര്യ മേഖലയുടെ വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അറിവിന്റെ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദുബൈയില്‍ അല്‍ അവീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.എ.കെ. ഗ്രൂപ്പ് ഒമാനിലും വലിയ വാണിജ്യ ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. ഒമാന്‍ സിലാല്‍ മാര്‍ക്കറ്റ് അടക്കമുള്ള വിവിധ മേഖലകളില്‍ ഇവര്‍ക്ക് വലിയ നിക്ഷേപങ്ങളുണ്ട്. ഇന്‍വെസ്റ്റര്‍ കാറ്റഗറിയിലാണ് മുഹമ്മദ് അലിക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുള്ളത്. ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫീസര്‍ സലേം അല്‍ സവായിയില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ വിസ കാര്‍ഡ് ഏറ്റുവാങ്ങി. തനിക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതില്‍ ഒമാന്‍ ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം നന്ദി അറിയിച്ചു. 2021ല്‍ യുഎഇ ഗോള്‍ഡന്‍ വിസയും മുഹമ്മദ് അലി തയ്യലിന് ലഭിച്ചിരുന്നു.