
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: പത്തനംതിട്ട ജില്ലാ കെഎംസിസി ‘യൂണീക് 2025 സീസണ് 2’ പ്രവര്‍ത്തക കുടുംബ സംഗമം നാളെ ഇന്ത്യന്‍ ഇസ്ലാമിക സെന്ററില്‍ നടക്കും. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ‘ലീഡേഴ്സ് ടോക്’ സെഷന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല ഉദ്ഘാടനം ചെയ്യും. കെഎംസിസി സംസ്ഥാന സെക്രട്ടറി ഇ.ടി.എം സുനീര്‍ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറിമാരായ ഹംസ ഹാജി പാറയില്‍,ഷാനവാസ് പുളിക്കല്‍,നിസാമുദ്ദീന്‍ പനവൂര്‍,ഐഐസി റിലീജിയസ് വിഭാഗം സെക്രട്ടറി ഇസ്ഹാഖ് നദ്വി,വിവിധ ജില്ലാ കെഎംസിസി ഭാരവാഹികള്‍ പങ്കെടുക്കും. കളറിങ്,ഡ്രോയിങ്,ക്വിസ്,വൈജ്ഞാനിക,കലാ-കായിക മത്സരങ്ങള്‍ നടക്കും. ഗായകന് റാഫി മഞ്ചേരിയുടെ ഇശല്‍ വിരുന്ന് സംഗമത്തിന്റെ മാറ്റുകൂട്ടും.