
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനും ഫലസ്തീന് സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഹുസൈന് അല്‍ഷൈഖ് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഹുസൈന് അല്ഷൈഖിന് തന്റെ പുതിയ ചുമതലകളില്‍ ശൈഖ് അബ്ദുല്ല വിജയം ആശംസിച്ചു. അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചില്‍ പശ്ചിമേഷ്യയിലെ മൊത്തത്തിലുള്ള സംഭവവികാസങ്ങളും പ്രത്യാഘാതങ്ങളും പ്രത്യേകിച്ച് ഗസ്സയിലെ ദൈനംദിനം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷികാവസ്ഥയും പ്രതിസന്ധികളും ഇരുവരും ചര്‍ച്ച ചെയ്തു. സാധാരണക്കാര്‍ക്ക് അടിയന്തര മാനുഷിക ആവശ്യങ്ങള്‍ നല്‍കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട ശൈഖ് അബ്ദുല്ല യുഎഇയുടെ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. നിലവില്‍ ഗസ്സയിലേക്കുള്ള യുഎഇയുടെ സഹായഹസ്തം തുടരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.